സ്വന്തം ലേഖകൻ: അമ്മമാരുടെ സ്വപ്‌നം സാധിച്ചുകൊടുക്കാന്‍ ഏതറ്റം വരേയും പോകും മക്കള്‍. അത്തരത്തില്‍ ഹൃദ്യമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അര്‍ബുദ ബാധിതയായ അമ്മയുടെ അന്ത്യാഭിലാഷം ഒരു മകന്‍ സാധിച്ചുകൊടുക്കുന്നതാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. മകന്‍ ഡാല്‍ട്ടണ്‍ ബിരുദം കരസ്ഥമാക്കുന്നത് നേരിട്ടു കാണണം എന്നായിരുന്നു അമ്മ സ്റ്റെഫാനിനോര്‍ത്ത് കോട്ടിന്റെ അന്ത്യാഭിലാഷം.
ടെര്‍മിനല്‍ ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ച ശേഷം രണ്ടു വര്‍ഷത്തോളം സ്റ്റെഫാനി നോര്‍ത്ത് കോട്ട് ആ നിമിഷത്തിനായി കാത്തിരുന്നു. വേദന കാര്‍ന്നുതിന്നുമ്പോഴും, മരണം തൊട്ടടുത്തുണ്ടെന്ന് ഓര്‍മ വരുമ്പോഴുമെല്ലാം ആ ബിരുദാനച്ചടങ്ങിനായിട്ടായിരുന്നു സ്റ്റെഫാനിയുടെ കാത്തിരിപ്പ്. ഒടുവില്‍ ചടങ്ങ് ആശുപത്രിയില്‍ സംഘടിപ്പിച്ചാണ് ഡാല്‍ട്ടണ്‍ അമ്മയുടെ അന്ത്യാഭിലാഷം പൂര്‍ത്തീകരിച്ചത്.
കൂട്ടുകാരേയും കുടുംബാംഗങ്ങളേയും സ്‌കൂള്‍ അധികൃതരേയും ഡാല്‍ട്ടന്‍ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി. അവിടെ അമ്മയുടെ കണ്‍മുന്നില്‍വെച്ച് ബിരുദ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. കോളേജിലുള്ളതുപോലെ കറുത്ത കോട്ടും തൊപ്പിയുമെല്ലാം ധരിച്ചായിരുന്നു ഈ ചടങ്ങ്. സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച ശേഷം ഡാല്‍ട്ടണ്‍ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്നതും അമ്മയോടൊപ്പം നൃത്തം ചെയ്യുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഈ ചടങ്ങ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം സ്റ്റീഫന്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല