സ്വന്തം ലേഖകന്‍: പോക്കറ്റ് മണി നല്‍കാത്തതിനും താമസിച്ചെത്തുന്നതിന് ചീത്ത പറഞ്ഞതിനും അമ്മയെ കൊന്ന മകന്‍ ചുമരില്‍ രക്തം കൊണ്ട് സ്‌മൈലി വരച്ചു. ഷീന ബോറ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്‍സ്‌പെക്ടര്‍ ധ്യാനേശ്വര്‍ ഗാനോറിന്റെ ഭാര്യ ദീപാലി (42) ഗനോറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയ്ക്കു പിന്നില്‍ ഇവരുടെ 21 കാരനായ മകന്‍ സിദ്ധാര്‍ഥാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് ശേഷം കാണാതായ സിദ്ധാര്‍ഥിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
ദീപാലിയുടെ മൃതദേഹത്തിന് സമീപം ചുവരില്‍ രക്തം കൊണ്ട് സ്‌മൈലിയും ഒപ്പം ‘മടുത്തുവെന്നും തന്നെ പിടികൂടി തൂക്കിലേറ്റൂ’ എന്നും എഴുതിയിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചോളം പരുക്കുകള്‍ ദീപാലിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയതായും കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി സിദ്ധാന്ത് കൂട്ടുകാരില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ നിന്നും അകന്ന് കഴിയുകയായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ജോലി കഴിഞ്ഞ് തിരികെയെത്തിയ ധ്യാനേശ്വര്‍ വാതിലില്‍ മുട്ടി വിളിച്ചുവെങ്കിലും അനക്കം ഉണ്ടായില്ല. തുടര്‍ന്ന് ദീപാലിയുടെ മൊബൈല്‍ ഫോണിലേയ്ക്ക് തുടര്‍ച്ചയായി വിളിച്ചുവെങ്കിലും ബെല്‍ അടിക്കുന്നതല്ലാതെ പ്രതികരണം ഉണ്ടായില്ല. ഇതോടെ വാതില്‍ തള്ളി തുറന്ന് അകത്തു കടന്ന ധ്യാനേശ്വര്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന ദീപാലിയെയാണ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മുറിയ്ക്കുള്ളില്‍ നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല