ഗ്ലാമര്‍ താരവും നിര്‍മാതാവുമൊക്കെയായ നടി സോനയെ പീഡിപ്പിക്കാന്‍ ഹാസ്യ നടന്റെ ശ്രമം. കുപിതയായ നടി പോലീസില്‍ പരാതി നല്‍കുകയും നടന്‍ പരസ്യമായി മാപ്പിരന്നില്ലെങ്കില്‍ ആത്മാഹുതി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഹാസ്യ നടനും നിര്‍മാതാവും പിന്നണി ഗായകനുമായ എസ്‌ബിപി ചരണാണ് സോനയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചിരിക്കുന്നത്. പിന്നണി ഗായകനും നടനുമായ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ മകനാണ് എസ്.പി.ബി. ചരണ്‍.
തമിഴ് ചിത്രമായ മങ്കാത്തയുടെ വിജയാഘോഷത്തിനിടെയാണ് സംഭവം. മങ്കാത്തയുടെ അണിയറക്കാര്‍ക്കായി നടന്‍ വൈഭവ് ഒരുക്കിയ പാര്‍ട്ടിക്കിടെ മദ്യപിച്ച് മദോന്മത്തനായ ചരണ്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സോനയുടെ ആരോപണം. വാര്‍ത്താ സമ്മേളനം നടത്തിയാണ് സോന നടനെതിരേ രൂക്ഷമാ ആരോപണം ഉന്നയിച്ചിട്ടുള്ളത്. പിന്നീട് പോണ്ടി പോലീസ് സ്‌റ്റേഷനിലെത്തി സോന പരാതി നല്‍കുകയും ചെയ്‌തു. നടന്‍ വൈഭവും ചരണിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വെങ്കിട്ട് പ്രഭു സിനിമകളിലെ പ്രധാനതാരങ്ങളായി പ്രശസ്‌തി നേടിയവരാണ് ചരണും വൈഭവും. സോനയുടെ ആരോപണത്തെതുടര്‍ന്ന് ചരണ്‍- വൈഭവ് സൗഹൃദത്തിനും വിള്ളല്‍ വീണിരിയ്‌ക്കുകയാണ്. ചൊവ്വാഴ്‌ച രാത്രി ചെന്നൈ ടി നഗറിലുള്ള വൈഭവിന്റെ വസതിയിലായിരുന്നു മങ്കാത്ത ടീമിന്റെ പാര്‍ട്ടി നടന്നത്. വെങ്കിട്ട് പ്രഭുവിന്റെ സംഘത്തിലുള്ള നടന്‍ അരവിന്ദ് ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയുണ്ടായിരുന്നു.
പാര്‍ട്ടി കൊഴുത്തതോടെയാണ് ചരണ്‍ പരിധി വിട്ട് പെരുമാറിയതെന്ന് സോന കുറ്റപ്പെടുത്തുന്നു. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിന് പുറമെ മോശം പദപ്രയോഗങ്ങളും നടന്റെ ഭാഗത്തു നിന്നുണ്ടായത്രേ. ഒടുവില്‍ വെങ്കിട്ട് പ്രഭു ഇടപെട്ടാണ് സ്‌ഥിതിഗതികള്‍ ശാന്തമാക്കിയത്. വാര്‍ത്താ സമ്മേളനത്തിനിടെ വിങ്ങിപ്പൊട്ടിയാണ് സോന ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് തെലുങ്ക് നടന്‍ ദര്‍ശന്‍ അറസ്‌റ്റിലായത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്. ഇതിന്റെ അലയൊലികള്‍ അടങ്ങും മുന്‍പാണ് ചരണിനെതിരേ സോനയുടെ ആരോപണങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല