1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2011

സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ കാണുന്ന എല്ലാ സന്ദേശങ്ങളോടും പ്രതികരിക്കാറില്ല താരങ്ങള്‍. ആരാധന മൂത്ത് പലരും പലതും പോസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ സൊനാക്ഷി സിന്‍ഹ അങ്ങനെയല്ല. ദബങ് എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം സിനിമയൊന്നും ചെയ്തിട്ടില്ല എങ്കിലും സൊനാക്ഷി ബോളിവുഡിന്‍റെ മോസ്റ്റ് വാണ്ടഡ് നായികയാണ്. റൗഡി റാത്തോഡ്, ജോക്കര്‍ എന്നീ ചിത്രങ്ങളുടെ വര്‍ക് തുടരുന്നു.

ട്വിറ്ററില്‍ സൊനാക്ഷിക്ക് സ്ഥിരം സന്ദേശങ്ങള്‍ അയയ്ക്കുന്ന ഒരു ആരാധകന്‍ കഴിഞ്ഞ ദിവസം എഴുതി, ഈ ജന്മത്തിലും ഇനിയൊരു ജന്മമുണ്ടെങ്കില്‍ അതിലും നമ്മുടെ കൈക ള്‍ ചേര്‍ന്നിരിക്കണം എന്നാണ് എന്‍റെ ആഗ്രഹം. ഈ ആരാധകന്‍ സൊനാക്ഷിക്ക് ഒരു ചെല്ലപ്പേരും നല്‍കിയിട്ടുണ്ട്, സോണി.

ഇപ്പോള്‍ സോണി എന്നു വിളിച്ചാണ് ഇയാള്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നത്. ലേറ്റസ്റ്റ് മെസേജ് വായിച്ചപ്പോള്‍ സൊനാക്ഷിക്കു മനസിലായി, തിരിച്ചു സന്ദേശം അയച്ചേ പറ്റൂ. അല്ലെങ്കില്‍ ആരാധന മൂത്ത് ഇയാള്‍ ഒരു പക്ഷേ…സൊനാക്ഷിയെ അമ്പരപ്പിച്ച പോസ്റ്റ് ഇങ്ങനെ, സോണി എന്നെ സ്വീകരിക്കൂ…ഒരു വേലക്കാരനായിട്ടെങ്കിലും…

ഇതൊട്ടും തമാശയായി എടുത്തില്ല സൊനാക്ഷി. ആരാധകനെ തള്ളിക്കളഞ്ഞുമില്ല. ആരുടെയെങ്കിലും വേലക്കാരനാവാം എന്നതു പോലുള്ള കാര്യങ്ങള്‍ ചിന്തിക്കരുത്. ഉയര്‍ന്ന തരത്തില്‍ ആലോചിക്കൂ. നിങ്ങള്‍ വളരെ കഴിവുകളുള്ള ചെറുപ്പക്കാരനാണ് എന്നാണ് എനിക്കു തോന്നുന്നത്. ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കൂ…എന്നായിരുന്നു സൊനാക്ഷിയുടെ മറുപടി. ആരാധകനും താരവും തമ്മിലുള്ള ഈ ആശയവിനിമയം ശ്രദ്ധിച്ചവരെല്ലാം സൊനാക്ഷിയെ അഭിനന്ദിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.