1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2011

കൈനിറയെ ബോളിവുഡില്‍ അവസരങ്ങളുണ്ട് നടി സൊനാക്ഷിക്ക്. ഗോസിപ്പുകള്‍ക്കും ഒട്ടും കുറവില്ല. ശത്രുഘ്നന്‍ സിന്‍ഹയുടെ മകള്‍ക്ക് സിനിമയില്‍ അച്ഛന്റെ മേല്‍വിലാസം വേണ്ട. കാരണം നന്നായി അഭിനയിക്കാന്‍ അറിയാം. എന്നാല്‍ തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളൊന്നും അസ്വസ്ഥതയുണ്ടാക്കില്ലെന്നാണ് താരത്തിന്റെ നിലപാട്.

പത്രവായനയും ടിവി കാണലും ഇല്ലാത്തതിനാല്‍ തന്നെ ഒന്നുമറിയേണ്ട കാര്യമില്ല. രണ്‍വീര്‍ സിംഗിന്റെ പേരുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ സൊനാക്ഷിയുടെ പേരു കേള്‍ക്കുന്നത്. എന്നാല്‍ ഒരു സഹപ്രവര്‍ത്തകനുമായുള്ള ബന്ധം മാത്രമേ ഉള്ളൂവെന്നും ഇതില്‍ വ്യക്തമാക്കേണ്ടതായി മറ്റൊന്നുമില്ലെന്നും സൊനാക്ഷി പറയുന്നു.

സല്‍മാന്‍ ഖാന്‍ സുഹൃത്താണെന്ന് പറയുന്നതില്‍ യാതൊരു മടിയുമില്ല. കുടുംബവുമായി അടുപ്പമുള്ളതിനാല്‍ തന്നെ പാര്‍ട്ടികളില്‍ ഇടയ്ക്കിടെ കണ്ടുമുട്ടാറുണ്ട്. ഇനി പറയുന്ന കാര്യമാണ് സൊനാക്ഷിയെ മോഹിക്കുന്ന ബോളിവുഡ് സുന്ദരന്‍മാര്‍ അറിയേണ്ടത്. ഒരു നടനെ തനിക്ക് ഭര്‍ത്താവായി വേണ്ടെന്നാണ് നടിയുടെ നിലപാട്. സിനിമയ്ക്ക് പുറത്തുള്ള ഒരാള്‍ മതി ജീവിതപങ്കാളിയെന്നും സൊനാക്ഷി നയം വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.