സ്വന്തം ലേഖകന്‍: പ്രണയം നിഷേധിച്ചതിന്റെ പേരില്‍ ആസിഡ് ആക്രമണത്തിന് ഇരയായ സോനാലി മുഖര്‍ജിക്ക് മനം പോലെ മംഗല്യം. ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ജാര്‍ഖണ്ഡ് സ്വദേശി ചിത്തരഞ്ജന്‍ തിവാരിയാണ് സോനാലിയുടെ വരനാകുന്നത്. 2003 ല്‍ പതിനേഴു വയസ് പ്രായമുള്ളപ്പോഴാണ് സോനാലിക്ക് ആസിഡ് ആക്രമണത്തെ നേരിടേണ്ടി വന്നത്.
പ്രണയാഭ്യര്‍ഥന നിഷേധിച്ചതിനാല്‍ ജാര്‍ഖണ്ഡിലെ വീട്ടില്‍ ഉറങ്ങി കിടക്കുമ്പോള്‍ സോനാലിയുടെ മുഖത്ത് മൂന്നുപേര്‍ ചേര്‍ന്ന് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇവരുടെ മുഖം പൂര്‍ണമായും വെന്തുപോയി. കാഴ്ചയും കേള്‍വിയും ഭാഗീകമായി നഷ്ടപ്പെട്ട സോനാലിക്ക് ഇരുപത്തിരണ്ടോളം ശസ്ത്രക്രിയകള്‍ക്ക് വിധേയയാതിനു ശേഷമാണ് പഴയ അവസ്ഥയിലേക്ക് അല്പമെങ്കിലും മടങ്ങി വരാനായത്.
പത്തു വര്‍ഷത്തോളം ചികിത്സയിലായിരുന്ന സോനലി പിന്നീടുള്ള തന്റെ ജീവിതം രാജ്യത്തുടനീളമുള്ള ആസിഡ് ആക്രമണ ഇരക്കള്‍ക്കായി ഉഴിഞ്ഞു വക്കുകയായിരുന്നു. ആക്രമണം തടയാനും ഇരയായവരുടെ പുനരധിവാസത്തിനും സോനാലി നിരവധി നിയമപ്പോരാട്ടങ്ങള്‍ നടത്തി.
2012 ലെ കോന്‍ ബഗേന ക്രോര്‍പതിയില്‍ അതിഥിയായത്തിയതോടെ അവര്‍ ഇന്ത്യ മുഴുവന്‍ പ്രശസ്തയാകുകയും ചെയ്തു. തുടര്‍ന്ന് ഫേസ് ബുക്കിലൂടെയാണ് ഇലക്ട്രിക്കല്‍ എഞ്ചിനിയറായ ചിത്തരഞ്ജന്‍ സോനാലിയെ പരിചയപ്പെടുന്നത്. പതിയെ പ്രണയത്തിലേക്ക് വളര്‍ന്ന സൗഹൃദം വിവാഹത്തോടെ പൂവണിയുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല