സ്വന്തം ലേഖകന്‍: നോട്ടു പിന്‍വലിക്കലും സോനം ഗുപ്തയുടെ വഞ്ചനയും തമ്മില്‍ എന്താണ് ബന്ധം? സമൂഹ മാധ്യമങ്ങളെ പൊട്ടിച്ചിരിപ്പിച്ച് ‘സോനം ഗുപ്ത ബിവാഫ ഹെ രഹസ്യം. ഈ വര്‍ഷമാദ്യം സോനം ഗുപ്ത കോടിക്കണക്കിന് ഇന്ത്യക്കാരില്‍ ഒരുവള്‍ മാത്രമായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ആ സമയത്ത് ഇറങ്ങിയ പല നോട്ടുകളിലും ‘സോനം ഗുപ്ത വഞ്ചകിയാണ്’ എന്ന കുറിപ്പു കണ്ടുതുടങ്ങിയതോടെ കഥ മാറി. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പ്രണയം നിഷേധിയ്ക്കപ്പെട്ട ഒരു മുന്‍ കാമുകന്‍ ചെയ്യുന്ന പണിയാണ് ഇതെന്നാണ് നിഗമനം.
എന്തായാലും സോനം ഗുപ്ത എന്ന പേര് വഹിച്ച നോട്ടുകള്‍ അങ്ങനെ പ്രചരിച്ചു തുടങ്ങി. സംഗതി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വൈറല്‍ ആയി. നോട്ട് പിന്‍വലിയ്ക്കല്‍ നടപ്പിലായത്തോടെ പുതിയതായി ഇറങ്ങിയ രണ്ടായിരം നോട്ടുകളില്‍ ഇതേ വാചകവുമായി സോനം ഗുപ്ത പ്രത്യക്ഷപ്പെട്ടു. അതോടെ ഇത് മനപ്പൂര്‍വ്വമായ വ്യക്തിഹത്യ എന്ന നിലയില്‍ ചിലര്‍ വിലയിരുത്തുകയും ഒരു യുവതിയുടെ സ്വകാര്യതയെ തകര്‍ക്കുന്ന പ്രവൃത്തി എന്ന നിലയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.
തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സോനം ഗുപ്ത വഞ്ചകിയല്ല എന്ന രീതിയില്‍ ക്യാംപെയിനുകള്‍ ആരംഭിച്ചു. ഈ സംഭവം ഏറ്റു പിടിച്ച ഒരു മീഡിയ കമ്പനി അജ്ഞാതയായ സോനം ഗുപ്തയുടെ സാങ്കല്‍പ്പിക പിതാവ് എന്ന നിലയില്‍ ഒരു വീഡിയോ നിര്‍മ്മിച്ചു. മകള്‍ക്ക് വേണ്ടി സംസാരിയ്ക്കുന്ന എന്ന നിലയില്‍ ഈ വീഡിയോയും വൈറല്‍ ആയിക്കഴിഞ്ഞു.
ഇന്ത്യയിലെ ഒരു വിഭാഗം ആളുകളുടെ രോഗാതുരമായ മാനസികാവസ്ഥയുടെ ഇരയാണ് സോനം ഗുപ്ത എന്നും വാദമുണ്ട്. സോനം ഗുപ്തയ്ക്ക് വേണ്ടി ഒരു മാര്‍ച്ച് നടത്താന്‍ പദ്ധതിയിടുകയാണ് ഒരു കൂട്ടം സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍. ജനുവരി ഇരുപത്തെഴിനു നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് ആയിരക്കണക്കിന് ആളുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല