ബോളിവുഡിലെ ഒന്നാം നിര നിര്‍മ്മാതാക്കളായ യുടിവി മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഗ്രാന്‍ഡ് മാസ്‌റ്റര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ അഭിനയിക്കുന്നെന്ന വാര്‍ത്തയാണ് കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. തെന്നിന്ത്യയിലെ മറ്റൊരു നടിയായ ആന്ദ്രിയയ്‌ക്കൊപ്പം സോണിയ ഈ ചിത്രത്തില്‍ നായികയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സോണിയ അഗര്‍വാള്‍ വ്യക്‌തമാക്കി. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യം സ്ഥിരീകരിച്ചത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ളവര്‍ക്കൊപ്പം അഭിനയിക്കുകയെന്നത് നല്ലകാര്യമാണ്. എന്നാല്‍ യുടിവിയുടെ ഗ്രാന്‍ഡ്‌മാസ്‌റ്റര്‍ എന്ന ചിത്രത്തില്‍ താന്‍ അഭിയിക്കുന്നില്ല. ചിത്രത്തിന്റെ തിരക്കഥയുമായി അണിയറപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ തനിക്ക് വാഗ്‌ദാനം ചെയ്‌തിരുന്ന കഥാപാത്രത്തിന് വേണ്ടത്ര പ്രാധന്യമില്ലാത്തതിനാല്‍ അഭിനയിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. അതിനുശേഷം താന്‍ അഭിനയിക്കുന്നെന്ന വാര്‍ത്ത പ്രചരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് സോണിയ പറയുന്നു.
മാടമ്പിയ്‌ക്ക് ശേഷം ബി ഉണ്ണികൃഷ്‌ണന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് ഗ്രാന്‍ഡ് മാസ്‌റ്റര്‍. തെന്നിന്ത്യന്‍ താരങ്ങളായ ആന്ദ്രിയയും സോണിയയും ചിത്രത്തില്‍ നായികമാരാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. നായികപ്രാധാന്യമുള്ള വേഷം ആന്ദ്രിയയ്‌ക്ക് നല്‍കിയതിനാല്‍ സോണിയ പിന്‍മാറിയതാണെന്നാണ് സൂചന. അതേസമയം ആന്ദ്രിയയുമായി ഒരു മല്‍സരത്തിന് താന്‍ ഇല്ലെന്നും സോണിയ പറയുന്നു. തനിക്ക് അനുയോജ്യമായ കഥാപാത്രവും കഥയും ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കും. ഒട്ടേറെ പ്രതിഭകള്‍ മലയാള സിനിമയിലുണ്ട്. നല്ല വേഷമാണെങ്കില്‍ മലയാളത്തില്‍ അഭിനയിക്കുന്നതില്‍ യാതൊരു മടിയുമില്ലെന്നും സോണിയ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല