കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വീണ്ടും യുഎസില്‍. ചൊവ്വാഴ്ച രാത്രിയാണ് സോണിയാ യുഎസിലേയ്ക്കു പോയത്. സോണിയ യുഎസിലേയ്ക്ക് പോയതെന്തിനാണെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷ അടുത്തയാഴ്ച ദില്ലിയില്‍ തിരിച്ചെന്നുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷമാവും കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം.
മുന്‍പും സോണിയുടെ യുഎസ് വാസവും ശസ്ത്രക്രിയയും, ഇക്കാര്യത്തില്‍ കോണ്‍ഗ്രസി കൈക്കൊള്ളുന്ന രഹസ്യ സ്വഭാവവും ആളുകള്‍ക്കിടയില്‍ പല ഊഹാപോഹങ്ങള്‍ക്കും ഇടയാക്കിയിരുന്നു. സോണിയയുടെ യുഎസ് സന്ദര്‍ശനം മാധ്യമങ്ങളിലും വന്‍ വാര്‍ത്തയായിരുന്നു.
നിരന്തരമായ രോഗപീഢ കാരണെ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുകയാണ്, പകരം രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരും തുടങ്ങിയ രീതിയിലുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതിനിടയിലാണ് സോണിയ ഗാന്ധിയുടെ പുതിയ യുഎസ് സന്ദര്‍ശന വാര്‍ത്ത.
2011 ആഗസ്തിലും ശസ്ത്രക്രിയയ്ക്കായി സോണിയ യുഎസ് സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സൂക്ഷിച്ച രഹസ്യ സ്വഭാവം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പതിവ് പരിശോധനയ്ക്കായാണ് സോണിയ യുഎസില്‍ പോയത് എന്ന നിലപാടായിരുന്നു അന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ കൈക്കൊണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല