സ്വന്തം ലേഖകന്‍: ഭിക്ഷക്കാരനായപ്പോള്‍ ഭക്ഷണത്തിന് പണം നല്‍കിയ ചെറുപ്പക്കാരനെ തേടി ഗായകന്‍ സോനു നിഗം എത്തി, ഒരു സമ്മാനവുമായി. തെരുവില്‍ യാചക വേഷത്തില്‍ സോനുനിഗം പാട്ടുപാടിയതും പാട്ടുകേട്ട് അനേകര്‍ പണം നല്‍കിയതും യൂട്യൂബില്‍ തരംഗമായ വീഡിയോ ആയിരുന്നു.
കൂട്ടത്തില്‍ പാട്ടു കേട്ട് ഒരു യുവാവ് യാചകന് ഭക്ഷണം കഴിക്കാന്‍ 12 രൂപ നല്‍കുകയും ചെയ്തു. സോനു നിഗം ആ 12 രൂപ തിരിച്ചുകൊടുക്കാനായി ഈ യുവാവിനെ വീണ്ടും കാണാനെത്തിയതാണ് ഇപ്പോഴത്തെ തരംഗം. റോഡ്‌സൈഡ് ഉസ്താദ് എന്ന പരിപാടിയുടെ ഭാഗമായി ബീയിംഗ് ഇന്ത്യന്‍ എന്ന യുട്യൂബ് ചാനലിന് വേണ്ടിയായിരുന്നു സോനു യാചകായി വേഷം കിട്ടിയത്.
അപ്പോഴത്തെ അനുഭവത്തിന്റെ ഭാഗമായി തനിക്ക് കിട്ടിയ ജീവിത മൂല്യമുള്ള ആ 12 രൂപ ഫ്രെയിം ചെയ്ത് നല്‍കിയാളെ കാത്ത് സോനു നിധിപോലെ സൂക്ഷിക്കുകയായിരുന്നു. തെരുവോരത്തിരുന്ന ഹാര്‍മോണിയം വായിച്ചു പാടിയ സോനിവിനെ ഇന്ത്യ മുഴുവന്‍ പരിചിതമായ ശബ്ദമായിട്ടും ആരും തിരിച്ചറിഞ്ഞില്ല.
എന്നാല്‍ സംഗീതം ആസ്വദിച്ച് നിന്ന ഒരു യുവാവിന് കരുണ തോന്നി. മനോഹരമായി പാട്ടുപാടുന്നയാള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പന്ത്രണ്ട് രുപ നല്‍കി. പിന്നീട് തേടിയെത്തിയ അഭിനന്ദനങ്ങളും പുരസ്‌കാരങ്ങളും ഏറ്റുവാങ്ങുമ്പോഴും സോനു ഇയാളെ അന്വേഷിക്കുകയായിരുന്നു. പന്ത്രണ്ട് രൂപ ഫ്രെയിം ചെയ്ത് സുക്ഷിക്കുകയും ചെയ്തു.
അധികം താമസിക്കാതെ സോനു ആ ചെറുപ്പകാരനെ കണ്ടെത്തുകയും ചെയ്തു. ഇത്തവണ ആഗോളപ്രശസ്തനായ ഗായകനുമായുള്ള കൂടിക്കാഴ്ച മറക്കാനാകാത്ത അനുഭവം സമ്മാനിച്ചത് യുവാവിനായിരുന്നെന്ന് മാത്രം. ഇരുവരുടെയും കുടിക്കാഴ്ചയും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല