ഒക്ടോബര്‍ അഞ്ചിന് അന്തരിച്ച ‘ആപ്പിളി’ന്റെ സ്ഥാപകരിലൊരാളായ സ്റ്റീവ് ജോബ്‌സിന്റെ ജീവിതകഥ അഭ്രപാളികളിലേക്ക്. ഏതൊരാള്‍ക്കും ഊര്‍ജ്ജം പകരുന്ന സ്റ്റീവിന്റെ ജീവിതകഥ സിനിമയാക്കാന്‍ തിരക്കിട്ട ചര്‍ച്ചകളും നീക്കങ്ങളുമാണ് ഹോളിവുഡില്‍ നടക്കുന്നത്.
‘സ്റ്റീവ് ജോബ്‌സ്’ എന്ന ഔദ്യോഗിക ജീവചരിത്ര പുസ്തകത്തിന്റെ ചലച്ചിത്ര അവകാശത്തിനായി പുസ്തകത്തിന്റെ രചയിതാവായ വാള്‍ട്ടര്‍ ഐ.സാക്‌സനെ ഹോളിവുഡിലെ അതികായകരായ സോണി പിക്‌ചേഴ്‌സ് സമീപിച്ചു കഴിഞ്ഞു. പ്രമുഖ നിര്‍മാതാവായ മാര്‍ക് ഗോര്‍ഡന്‍ ആണ് ടെക ലോകത്തെ അതികായനായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ ജീവിതത്തിന്റെ ചലച്ചിത്രഭാഷ്യം നിര്‍മിക്കുന്നത്. സേവിംഗ് ദി പ്രൈവറ്റ് റിയാന്‍, സ്പീഡ്, സോഴ്‌സ് കോഡ് എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് മാര്‍ക് ഗോര്‍ഡന്‍.
സ്റ്റിവ് ജോബ്‌സിന്റെ ജീവ ചരിത്രം ഒക്ടോബര്‍ 24ന് പുറത്തിറക്കുമെന്ന് യു.എസ് പബ്ലിഷര്‍ സിമണ്‍ ആന്‍ഡ് സ്‌കസ്റ്റര്‍ അറിയിച്ചു. പുസ്തകത്തിന് സ്റ്റീവിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നതിനാല്‍ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് ഇതിനെ കാത്തിരിക്കുന്നത്. ടൈം മാസികയുടെ മുന്‍ മാനേജിങ് എഡിറ്ററായിരുന്ന വാള്‍ട്ടര്‍ ഐ.സാക്‌സന്‍ രണ്ടുവര്‍ഷമെടുത്ത് നാല്‍പതോളം അഭിമുഖങ്ങളിലൂടെയും ജോബ്‌സിന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി നിരന്തരമായി ആശയവിനിമയം നടത്തിയാണ് ജീവചരിത്രം പൂര്‍ത്തിയാക്കിയത്. ഐന്‍സ്റ്റീന്‍, ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, ഹെന്റി കിസ്സിങ്ങര്‍ എന്നിവരുടെ ജീവചരിത്രവും വാള്‍ട്ടള്‍ മുമ്പ് എഴുതിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല