സ്വന്തം ലേഖകന്‍: ലണ്ടനിലെ സോണി മ്യൂസിക് ആസ്ഥാനത്ത് കത്തിക്കുത്ത്; രണ്ടു പേര്‍ക്ക് പരുക്ക്. സംഭവ സ്ഥലത്തു നിന്ന് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ആക്രമണത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മെട്രോ പൊളിറ്റണ്‍ പോലീസ് വ്യക്തമാക്കി.സെന്‍ട്രല്‍ ലണ്ടനിലെ കെന്‍സിങ്ടണില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് സംഭവം. ഓഫീസ് ഇപ്പോള്‍ ആയുധ ധാരികളായ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.
ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവ സ്ഥലത്തു നിന്ന് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ആക്രമണത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലണ്ടനിലെ മെട്രോ പൊളിറ്റണ്‍ പോലീസ് വ്യക്തമാക്കി. അഗ്‌നിരക്ഷാ സേനയും ലണ്ടന്‍ ആംബുലന്‍സ് സര്‍വീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങളെ ഒഴിപ്പിച്ചു. സംഭവ സ്ഥലം മുഴുവന്‍ പോലീസ് നിയന്ത്രണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പരയുന്നു. സംഭവത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികളില്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. സോണി അധികൃതര്‍ ഇതുവരെ വിഷയത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല