സ്വന്തം ലേഖകന്‍: നിര്‍മാണ രംഗത്തെ ഭീമന്മാരായ സോണി പിക്‌ചേര്‍സ് മലയാളത്തിലേക്ക്; ആദ്യ സംരംഭം പ്രിത്വിരാജ് പ്രൊഡക്ഷന്‍സിനോടൊപ്പം. അടുത്തിടെ പ്രഖ്യാപിച്ച പൃഥ്വിഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനി, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിനൊപ്പമാണ് സോണി പിക്‌ചേഴ്‌സ് കൈകോര്‍ക്കുന്നത്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ വര്‍ക്കുകള്‍ ഈ വര്‍ഷം ഏപ്രിലോടെ തുടങ്ങുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. അതിനാല്‍ തന്നെയാണ് പ്രാദേശിക ഭാഷകളിലെ സിനിമാ നിര്‍മ്മാണത്തിലേക്കും സോണി പിക്‌ചേഴ്‌സ് കടക്കുന്നത്.
മലയാളത്തില്‍ പൃഥ്വിരാജ് അല്ലാതെ മറ്റൊരു നല്ല പാര്‍ട്ണറെ കണ്ടെത്താന്‍ കഴിയില്ലെന്ന് സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിവേക് കൃഷ്ണാനി പറഞ്ഞു. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഇതൊരു നാഴികക്കല്ലാണെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. ലോകത്തെ തന്നെ വലിയ സിനിമാ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സോണി ഈ വര്‍ഷം ഹിന്ദിയില്‍ പാഡ്മാന്‍ എന്ന സിനിമ നിര്‍മ്മിച്ചിരുന്നു.
ഇപ്പോള്‍ അവര്‍ മലയാളത്തിലേക്ക് കടക്കുകയാണ്. മലയാള സിനിമയിലേക്ക് സോണി പിക്‌ചേഴ്‌സിനെ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ താനും ഭാര്യയും ബിസിനസ് പങ്കാളിയുമായ സുപ്രിയയും അഭിമാനിക്കുന്നതായും പൃഥ്വി പറഞ്ഞു. 27 വര്‍ഷങ്ങള്‍ക്കുശേഷം അമിതാഭ് ബച്ചനും റിഷി കപൂറും ഒന്നിച്ച് എത്തുന്ന 102 നോട്ട്ഔട്ട് എന്ന ചിത്രം നിര്‍മ്മിക്കുന്നതും സോണി പിക്‌ചേഴ്‌സ് ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല