1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2012

യൂറോ മില്ല്യന്‍സ് ലോട്ടറിയുടെ 38 മില്ല്യന്‍ പൗണ്ട് ലോട്ടറി തുക സമ്മാനം ലഭിച്ചത്‌ ഒരു കൂട്ടം ബസ്‌ ജീവനക്കാര്‍ക്കാണ്. പക്ഷെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത്‌ ഹെസല്‍ ലവ്ടെക്കാണ്. ബസ്‌ ഡ്രൈവര്‍മാരുടെ ഈ സിണ്ടിക്കെറ്റില്‍ നിന്നും വെറും ആറു മാസം മുന്‍പാണ് ഹെസല്‍ പോയത്‌. ഇപ്പോള്‍ സിണ്ടിക്കെറ്റില്‍ അംഗമായിരുന്നെന്കില്‍ അവര്‍ക്കും ലോട്ടറി തുകയുടെ ഭാഗമായ 3.1 മില്ല്യന്‍ പൗണ്ട് ലഭിക്കുമായിരുന്നു.

അവരുടെ കാര്യത്തില്‍ സങ്കടമുണ്ടെന്നും പക്ഷെ സിണ്ടിക്കെറ്റിലെ അംഗങ്ങള്‍ക്ക് മാത്രമേ ലോട്ടറി തുകക്ക് അവകാശമുള്ളൂ എന്നും വിജയികളില്‍ ഒരാളായ ചാള്‍സ് പറഞ്ഞു. ക്രിസ് സ്മിത്ത്‌, ജോണ്‍ നോക്സ്, സ്റീഫന്‍ ടെറിക്ക്, ഡേവ് മിഡ്‌, ചാര്‍ളി ഗിള്ളിയന്‍, ജിം പാറ്റന്‍, നീല്‍ റെയ്ട്ടന്‍ , അലക്സ്‌ റോബര്‍ട്സണ്‍, ഏല്ലി സ്പെന്‍സ്‌, ഡറിക്ക് വിത്സണ്‍, എന്നിവരാണ് ലോട്ടറി ജേതാക്കള്‍. ഒരാള്‍ ഇപ്പോളും അജ്ഞാതനാണ്. എല്ലാവരുടെയും ജോലി നഷ്ടപ്പെടും എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോളാണ് ഇങ്ങനെ ഒരു ഭാഗ്യം വന്നതെന്നു മി.സ്മിത്ത്‌ പറയുന്നു. ടിക്കറ്റിന്റെ പകുതി നമ്പര്‍ സ്മിത്തും ബാക്കി പകുതി ഭാര്യയും ആണ് പരിശോധിച്ചത്‌.

ലോട്ടറി അടിച്ചത് തങ്ങള്‍ക്കാണെന്ന് മനസിലായപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ബാക്കി എല്ലാവരും ടിക്കറ്റ്‌ മാറി മാറി പരിശോധിച്ചപ്പോളാണ് ഉറപ്പായത്. എല്ലാവരെയും അറിയിച്ചപ്പോലും ആര്‍ക്കും വിശ്വാസം വന്നില്ല. എല്ലാവരും സ്മിത്തിന്റെ വീട്ടില്‍ വന്നു വെറുതെ ഇരുന്നു. വവ്ര്‍ക്ക് ഒരുപാട ആഗ്രഹങ്ങള്‍ ഉണ്ട. വീട്, കാര്‍ തുടങ്ങി ജീവിതം മുഴുവന്‍ ആസ്വദിക്കണമെന്നും ഉണ്ട്. പക്ഷെ എല്ലാവരും സ്വന്തം കുടുംബത്തിനെ നന്നായി സംരക്ഷിക്കണം എന്നതാണ് ആദ്യത്തെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.