1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2011

‘ക്ഷമിക്കണം എന്നൊരു വാക്കു പറയാത്തവര്‍ ഏറെയുള്ള ഇൌ ലോകത്ത് ബ്രിട്ടിഷുകാര്‍ വേറിട്ടു നില്‍ക്കുന്നു. അവര്‍ തങ്ങളുടേതല്ലാത്ത കുറ്റത്തിനുപോലും മറ്റുള്ളവരോട് ‘സോറി പറയുന്നു. ശരാശരി ബ്രിട്ടിഷുകാരന്‍ ദിവസവും കുറഞ്ഞത് എട്ടുവട്ടം സോറി പറയും. വര്‍ഷത്തില്‍ 2920 പ്രാവശ്യം. ജീവിതകാലത്ത് 23 ലക്ഷം തവണ – ഡെയ്ലി എക്സ്പ്രസ് നല്‍കിയതാണ് ഇൌ കണക്കുകള്‍.

എട്ടു ബ്രിട്ടിഷുകാരില്‍ ഒരാള്‍ ദിവസവും 20 വട്ടം വരെ ക്ഷമാപണം നടത്തും. പലരുടെയും ക്ഷമാപണം മറ്റുള്ളവന്റെ കുറ്റത്തിനാണത്രെ. തന്നെ വന്നു മുട്ടുന്ന ആളോട് ക്ഷമ പറയുന്നവര്‍ 43% വരും. തന്റെ ഷൂസില്‍ ചവിട്ടുന്നവരോട് സോറി പറയുന്നവരുടെ എണ്ണം 17%.’എക്സ്ക്യൂസ് മീ എന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇടയില്‍ കയറി സംസാരിക്കുമ്പോഴാണ്. ജോലിസ്ഥലത്താണിത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് – 39%. ഷോപ്പിങ്ങിനിടയിലും (33%) വീട്ടിലും (31%) ഇതു സര്‍വസാധാരണമാണ്.’ഇതു തെളിയിക്കുന്നതു ബ്രിട്ടന്‍ ആവശ്യത്തിലേറെ ക്ഷമ പറയുന്നവരുടെ രാജ്യമാണെന്നാണ് – പഠനം നടത്തിയ ഏജന്‍സിയുടെ വക്താവ് വിക്ടോറിയ വില്ലിസ് ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.