സ്വന്തം ലേഖകന്‍: സൗബിന്‍ സാഹിറിന് മംഗല്യം; വധു കോഴിക്കോട് സ്വദേശിനി ജാമിയ; വിവാഹം ലളിതമായ ചടങ്ങുകളോടെ. നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍ കോഴിക്കോട് സ്വദേശിയായ ജാമിയയെയാണ് വിവാഹം കഴിച്ചത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ തീര്‍ത്തും ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയിലൂടെ സൗബിന്‍ തന്നെയായിരുന്നു വിവാഹക്കാര്യം പുറത്തു വിട്ടത്. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. മോതിരംമാറ്റത്തിന്റെ ചിത്രങ്ങള്‍ സൗബിനും വധു ജാമിയയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
കോഴിക്കോടുകാരിയായ ജാമിയ പഠിച്ചതും വളര്‍ന്നതുമെല്ലം ദുബായിലാണ്. ആദ്യ സംവിധാന സംരംഭമായ പറവയുടെ അത്യഗ്രന്‍ വിജയത്തിനു ശേഷമാണ് ജാമിയയുമായുള്ള വിവാഹത്തിന്റെ കാര്യം സൗബിന്‍ ആരാധകരുമായി പങ്കുവെച്ചത്.
മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, പ്രേമം, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സൗബിന്‍ 2017 ല്‍ പുറത്തിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനുമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല