സ്വന്തം അമ്മയോടായാലും പണത്തിന്റെ കാര്യത്തില്‍ കണക്കു സൂക്ഷിക്കണമെന്ന് ഒരു കഥാകൃത്ത് തന്റെ കഥയില്‍ പറയുന്നുണ്ട്, എന്തിനും ഏതിനും രജനിയെ അനുകരിക്കുന്ന ആരാധകരും ഇക്കാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ കൊള്ളാം കാരണം മറ്റൊന്നുമല്ല സൂപ്പര്‍ താരം രജനീകാന്തിന്റെ മകള്‍ സൗന്ദര്യയ്ക്ക് പണം കടം നല്കിയ ആളെ കേസില്‍ കുടുക്കി ജയിലില്‍ അടച്ചു എന്നതാണ് ഇപ്പോള്‍ തമിഴ് സിനിമാ ലോകത്തെ ചൂടുള്ള ചര്‍ച്ചാവിഷയം. സുശീല്‍ ഗുപ്ത എന്ന ഫിനാന്സിയരാണ് ആരോപണവുമായി ഇറങ്ങിയിരിക്കുന്നത്.
രജനീകാന്തിന്റെ ഭാര്യ ലത, മകള്‍ സൗന്ദര്യ എന്നിവര്‍ക്ക് ഒരു എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ ആവശ്യത്തിനായി കടം കൊടുത്ത പണം തിരികെ ചോദിക്കുന്നതിനായി ചെന്നപ്പോള്‍ ഗുപ്തയെ കേസില്‍ കുടുക്കി. പണം മടക്കിച്ചോദിക്കുന്നതിനായി തിങ്കളാഴ്ചയാണ് ഗുപ്ത ചെന്നൈയിലേക്ക് പോയത്. അന്നുതന്നെ ഗുപ്തയെ ജയിലില്‍ അടച്ചു. പിന്നീട്, കോടതിക്ക് പുറത്തുവച്ചുളള ഒരു ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയാണ് ഗുപ്തയെ മോചിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രജനീകാന്തിന്റെ ഭാര്യ ലതയ്ക്കും മകള്‍ സൗന്ദര്യയ്ക്കുമായി ഗുപ്ത 2.57കോടി രൂപ നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ രജനിയുടെ കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കാര്യം നിഷേധിച്ചു. രാഘവേന്ദ്ര എഡ്യൂക്കേഷന്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട കാര്യമാണിതെന്നും രജനിയുടെ കുടുംബവുമായി സംഭവത്തിന് ബന്ധമൊന്നുമില്ല എന്നും ഇവര്‍ പറയുന്നു. എന്തായാലും വിവാദം കെട്ടടങ്ങിയപ്പോള്‍ ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത് എന്ന ചിന്ത കുഴപ്പത്തിലാണ് ജനങ്ങള്‍ എന്നതുമാത്രം ബാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല