യാഥാസ്ഥിതിക ഭരണത്തിലുള്ള സൌദിയില്‍ വനിതകള്‍ക്കു വോട്ടുചെയ്യാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അനുമതി ലഭിച്ചു. ഇന്നലെ ഷൂരാ കൌണ്‍സിലിന്റെ യോഗത്തില്‍ അബ്ദുള്ള രാജാവാണ് ചരിത്രംകുറിക്കുന്ന ഈ തീരുമാനം പ്രഖ്യാപിച്ചത്. ആലോചനാസമിതിയായ ഷൂരാ കൌണ്സിലിലും വനിതകള്‍ക്കു പ്രാതിനിധ്യം നല്കുമെന്നു രാജാവ് വ്യക്തമാക്കി.
2015ല്‍ നടക്കുന്ന മുനിസിപ്പല്‍ ഇലക്ഷനിലായിരിക്കും വനിതകള്‍ക്ക് സമ്മതിദാനാവകാശം ലഭിക്കുക. വ്യാഴാഴ്ച നടക്കുന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് വോട്ടവകാശം ഉണ്ടാവില്ല.വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് പോലും അനുവദിക്കാത്ത യാഥാസ്ഥിതിക ഭരണകൂടമാണ് സൌദി അറേബ്യയിലുള്ളത്.
വ്യാഴാഴ്ചത്തെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 5000 പുരുഷസ്ഥാനാര്‍ഥികള്‍ മത്സരിക്കും. ആകെയുള്ള 258 സീറ്റുകളില്‍ പകുതി സീറ്റുകളിലേക്കാണു വോട്ടെടുപ്പു നടത്തുന്നത്. ബാക്കി പകുതി സീറ്റുകളിലെ പ്രതിനിധികളെ സര്‍ക്കാര്‍ നോമിനേറ്റു ചെയ്യും.
സൌദിയില്‍ നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. 2005ലായിരുന്നു ആദ്യ വോട്ടെടുപ്പ്. നാലു വര്‍ഷമായിരുന്നു പ്രതിനിധികളുടെ കാലാവധിയെങ്കിലും രണ്ടു വര്‍ഷംകൂടി നീട്ടിക്കൊടുക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല