ബ്രിട്ടന്‍ വിദേശിയരെ പുകച്ചു പുറത്ത് ചാടിക്കാന്‍ അടവുകള്‍ പതിനെട്ടും പയറ്റുമ്പോള്‍ സൌദി അറേബ്യ വിദേശിയര്‍ക്കു അനുകൂലമായ പല തീരുമാനങ്ങളും കൈക്കൊള്ളുകയാണ്. ഏറ്റവും ഒടുവില്‍ കൈക്കൊണ്ട തീരുമാന പ്രകാരം സൗദി അറേബ്യയില്‍ തൊഴില്‍ വിസയില്‍ എത്തുന്നവര്‍ക്ക് സന്തോഷിക്കാനുള്ള അവസരമാണ് ഒത്തു വന്നിരിക്കുന്നത്. ആദ്യമായി എത്തുന്ന അന്നുതന്നെ ഇഖാമ (താമസരേഖ) ലഭ്യമാക്കാന്‍ നടപടി വരുന്നു.
വിമാനത്താവളത്തില്‍ വെച്ച് തന്നെ ഇത് നല്‍കാനാണ് നടപടി കൈക്കൊള്ളുന്നത് . നിലവില്‍ വിദേശ തൊഴിലാളി എത്തി ദിവസങ്ങള്‍ കഴിഞ്ഞാണ് ഇത് ലഭിക്കുക. അതു തന്നെ ഇടനിലക്കാരുടെ പലവിധത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയമായതിന് ശേഷവും.
എന്നാല്‍ സൗദി ഭരണകൂടം നടപ്പാക്കുന്ന ഇലക്‌ട്രോണിക് ഗേറ്റ് സംവിധാനം നിലവില്‍ വരുന്നതോടെ ഇഖാമ വിമാനത്താവളത്തില്‍ വെച്ച് തന്നെ കൈപ്പറ്റാനാവും. സൗദി പാസ്‌പോര്‍ട്ട് (ജവാസാത്ത്) വിഭാഗം മേധാവി സാലിം ബുലൈഹിദ് അറിയിച്ചതാണ് ഇക്കാര്യം. വിമാനത്താവളങ്ങളില്‍ പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഇലക്‌ട്രോാണിക് ഗേറ്റ് സംവിധാനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പാസ്‌പോര്‍ട്ട് വിഭാഗം മേധാവി ഇക്കാര്യം പറഞ്ഞത്. വൈകാതെ ഇത്പ്രാവര്‍ത്തികമാവുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്‌ട്രോണിക് ഗേറ്റ് സംവിധാനം പൂര്‍ണമായി നിലവില്‍ വരുന്നതോടെ വലിയസൗകര്യമാണ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല