1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2011

സൗദിയില്‍ ഗവണ്‍മെന്റ് തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികളെ ക്രമേണ നീക്കി സ്വദേശികള്‍ക്ക് തൊഴിലവസരം നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന നിര്‍ദേശം സൗദി കൂടിയാലോചനാ സമിതി (ശൂറ പാര്‍ലമെന്റ്) അംഗീകരിച്ചു. ഗവണ്‍മെന്റ് മേഖലയിലെ സ്വദേശിവത്കരണ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫലപ്രദമാക്കാന്‍ നിരീക്ഷണ സമിതിയെയും നിയമിക്കും.
തിങ്കളാഴ്ച ചേര്‍ന്ന മാനവ വിഭവ ശേഷി ഭരണ കാര്യങ്ങള്‍ക്കുള്ള പ്രത്യേക സമിതിയിലാണ് തീരുമാനം ഉണ്ടായത്.

അതേസമയം, ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ ശമ്പളം വീട്ടുവാടകയായി നല്‍കണമെന്ന് ഒരംഗം മുന്നോട്ടുവെച്ച നിര്‍ദേശം ചര്‍ച്ച ചെയ്യുന്നത് മാറ്റിവെച്ചു. സിവില്‍ സേവനവുമായി ബന്ധപ്പെട്ട നിരവധി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു. സിവില്‍ സര്‍വീസ് മന്ത്രാലയത്തെ സൗദി പൗരന്മാരുടെ സര്‍ക്കാര്‍ മേഖലയിലുള്ള നിയമങ്ങളെക്കുറിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരികാന്‍ ചുമതലപ്പെടുത്താനും ഇന്നലത്തെ ശൂറ യോഗം തീരുമാനിച്ചു.

അതേസമയം, വാരാന്ത്യ അവധി വെള്ളിയും ശനിയുമാക്കി പുനര്‍നിര്‍ണയിക്കണമെന്ന നിര്‍ദേശം അത് സമര്‍പ്പിച്ച ശൂറ അംഗം തന്നെ പിന്‍വലിച്ചു. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കാണ് ജനകീയ സമിതിയായ ശൂറ അംഗീകരിക്കുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക. എന്തായാലും ഇത് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികളെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.