സൗദി കിരീടാവകാശി സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ (85) അന്തരിച്ചു. അര നൂറ്റാണ്ടിലേറെ സൗദി പ്രതിരോധ മന്ത്രിയായി പ്രവര്‍ത്തിച്ച സുല്‍ത്താനെ 2005ലാണു കിരീടാവകാശിയായി തെരഞ്ഞെടുത്തത്. സൗദ് രാജകുടുംബ സ്ഥാപകന്‍ അബ്ദുള്‍ അസീസ് ഇബിന് സൗദ് രാജാവിന്‍റെ ഒന്നാം ഭാര്യയില്‍ പിറന്ന ഏഴ് ആണ്‍മക്കളില്‍ ഒരാളും അബ്ദുള്ള രാജാവിന്‍റെ അര്‍ധ സഹോദരനുമാണു സുല്‍ത്താന്‍.
2005ല്‍ ഉദര സംബന്ധമായ രോഗത്തിനു ശസ്ത്രക്രിയയ്ക്കു വിധേയനായ സുല്‍ത്താന്‍ വിദേശത്തു മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കു വിധേയനായി. രോഗം പൂര്‍ണമായി ഭേദപ്പെട്ടെന്ന് ഔദ്യോഗികമായി അവകാശപ്പെട്ടിരുന്നെങ്കിലും, അദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായെന്നു കിംവദന്തി പ്രചരിച്ചിരുന്നു. സുല്‍ത്താന്‍റെ ചുമതലകള്‍ പലതും അടുത്തനാളില്‍ മറ്റുള്ളവര്‍ക്കു കൈമാറിയിരുന്നു.
സൗദി അറേബ്യന്‍ സൈന്യത്തെ ആധുനിക വല്‍ക്കരിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണു സുല്‍ത്താന്‍. സുല്‍ത്താന്‍റെ മരണത്തെത്തുടര്‍ന്നു പുതിയ കരീടാവകാശിയെ അലിജന്‍സ് കൗണ്‍സില്‍ തെരഞ്ഞെടുക്കുമെന്നു കരുതപ്പെടുന്നു. സൗദ് രാജാവിന്‍റെ മക്കളും ചെറുമക്കളും ഉള്‍പ്പെടുന്ന അലിജന്‍സ് കൗണ്‍സില്‍ കിരീടാവകാശിയെ തെരഞ്ഞെടുക്കുന്ന കീഴ്വഴക്കം നടപ്പിലാക്കിയത് അബ്ദുള്ള രാജാവാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല