സ്വന്തം ലേഖകന്‍: സൗമ്യ വധക്കേസ്, പ്രതി ഗോവിന്ദച്ചാമിയുടെ അപ്പീലില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗോവിന്ദച്ചാമി അപ്പീല്‍ നല്‍കിയിട്ടുള്ളത്. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിനു തെളിവുണ്ടോ എന്നു അപ്പീല്‍ പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി ആരാഞ്ഞത് വാദിഭാഗത്തെ പ്രതിരോധത്തില്‍ ആക്കിയിരുന്നു.
സാഹചര്യ തെളിവുകള്‍ പ്രകാരം ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിനു തെളിവില്ലെന്നായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്. സൗമ്യയെ ട്രെയിനില്‍ നിന്നു ഗോവിന്ദച്ചാമി തള്ളിയിട്ടു എന്നതിനു തെളിവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളംഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു. ഗോവിന്ദച്ചാമിക്കു വിചാരണ കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് അപ്പീക് നല്‍കിയത്.
ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണു സര്‍ക്കാരിനായി ഹാജരായത്. ഗോവിന്ദച്ചാമി സൗമ്യയെ ബലാല്‍സംഗം ചെയ്തതിനു തെളിവുണ്ട്. എന്നാല്‍, മാനഭംഗത്തിനു ശേഷം കൊലപ്പെടുത്തിയതിനു തെളിവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഇതിനു തെളിവ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല