സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലി മടങ്ങി വരുന്നു. ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക വേഷത്തിലാണ് ആരാധകരുടെ ദാദാ എത്തുക എന്നാണ് സൂചന. ഇപ്പോഴത്തെ കോച്ച് ഡങ്കന്‍ ഫ്‌ലച്ചറിന്റെ കാലാവധി തീരാറായതിനെ തുടര്‍ന്നാണിത്.
ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ ഗാംഗുലി ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയോട് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഗാംഗുലിയും ഡാല്‍മിയയും തമ്മില്‍ കൊല്‍ക്കത്തയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഗാംഗുലിക്ക് ഇത് സംബന്ധിച്ച് യാതൊരു ഉറപ്പും ഡാല്‍മിയ നല്‍കിയില്ലെന്നാണ് സൂചന.
ഈ മാസം 26 നു ചേരുന്ന ബിസിസിഐ പ്രവര്‍ത്തക സമിതിയാണ് പുതിയ കോച്ചിനെ തീരുമാനിക്കുക. പരിശീലകനാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഗാംഗുലിക്ക് അതിനായി അപേക്ഷ നല്‍കേണ്ടതായി വരും. തുടര്‍ന്ന് ബിസിസിഐ നേതൃത്വവും മുന്‍ ക്യാപ്ടന്മാരും ചേര്‍ന്ന് അഭിമുഖം നടത്തിയാണ് പുതിയ കോച്ചിനെ തീരുമാനിക്കുക.
അതേസമയം, മുന്‍ ഇന്ത്യന്‍ താരമായ രാഹുല്‍ ദ്രാവിഡിനെയും പരിശീലക സ്ഥാനത്തേക്ക് ബിസിസിഐയിലെ ഒരു വിഭാഗം പരിഗണിക്കുന്നുണ്ട്. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാണ് ദ്രാവിഡ് ഇപ്പോള്‍. കോച്ചാവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ദ്രാവിഡും നടപടിക്രമങ്ങള്‍ പ്രകാരം അപേക്ഷ നല്‍കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല