1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2019

സ്വന്തം ലേഖകന്‍: 28 അംഗ മന്ത്രിസഭയില്‍ വനിതാ പ്രതിനിധികള്‍ക്കും പുരുഷ പ്രതിനിധികള്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമപോസ. വനിത മന്ത്രിമാരിലൊരാള്‍ പ്രതിപക്ഷ നേതാവാണെന്നതും ശ്രദ്ധേയമാണ്.

മെയ് 22ന് ശേഷം നെല്‍സണ്‍ മണ്ടേലയുടെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധികാരത്തിലെത്തിയതിന് പിന്നാലെ റാമഫോസയെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ 36 അംഗ മന്ത്രിസഭയിലെ അംഗബലം വെട്ടിക്കുറച്ച് 28 ആക്കിയിരുന്നു.

ധനകാര്യമന്ത്രി ടിറ്റോ മ്‌ബോവേനിയും പബ്ലിക് എന്റര്‍പ്രൈസസ് മന്ത്രി പ്രവിന്‍ ഗൊര്‍ധാന്‍ എന്നിവര്‍ മന്ത്രിസഭയില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഊര്‍ജകാര്യ മന്ത്രിയും ഏറ്റവും കൂടുതല്‍ കാലം മന്ത്രി പദവി വഹിച്ച ആളുമായ ജെഫ് റാദെബെയ്ക്ക് മന്ത്രിസ്ഥാനം ഒന്നും ലഭിച്ചിട്ടില്ല.

‘ഞാന്‍ ഇന്ന് നിയമിച്ച ഒരു കാര്യം മനസ്സില്‍ വെക്കണം,ആഫ്രിക്കന്‍ ജനതയുടെ പ്രതീക്ഷ എക്കാലത്തേതില്‍ വലുതാണ്.’ അത് നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമാണ് നല്‍കുന്നത് റമഫോസ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടു പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.