സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ 11 ടാക്‌സി ഡ്രൈവര്‍മാര്‍ വെടിയേറ്റ് മരിച്ചു; ആക്രമണം സുഹൃത്തിന്റെ ശവമടക്ക് കഴിഞ്ഞ് മടങ്ങിയ സംഘത്തിനു നേരെ. ജൊഹാന്നസ്ബര്‍ഗില്‍ ഗൗടെംഗ് ടാക്‌സി അസോസിയേഷനിലെ ഡ്രൈവര്‍മാരാണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങവെ ഡ്രൈവര്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ഒരു ടാക്‌സി ബസിലായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. 17 പേരാണ് ബസിലുണ്ടായിരുന്നത്. എല്ലാവരും ടാക്‌സി ഡ്രൈവര്‍മാരാണ്.
ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്ന അക്രമി പെട്ടെന്ന് ബസിന് മുന്നിലേക്ക് ചാടി വീണ് വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോളന്‍സോയ്ക്കും വീനനും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്. ബാക്കിയുള്ള 6 പേരില്‍ നാല് പേരുടെ നില ഗുരുതരമാണ്. രണ്ട് പേര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല