സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ കൃത്യ സമയത്ത് പരീക്ഷാ ഹാളിലെത്താന്‍ വിദ്യാര്‍ഥി അടിച്ചുമാറ്റിയത് ബസ്. കൃത്യ സമയത്ത് പരീക്ഷ ഹാളില്‍ എത്താനാണ് 20 കാരനായ വിദ്യാര്‍ഥി കടുംകൈ ചെയ്തത്. വര്‍ഷാവസാന കണക്ക് പരീക്ഷക്ക് പോകുകയായിരുന്ന ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേണ്‍ കേപ് പ്രവിശ്യയിലെ വിദ്യാര്‍ഥിയാണ് ബസ് മോഷ്ടിച്ചത്. ട്രാഫിക് പൊലീസ് വന്‍ തുകയാണ് വിദ്യാര്‍ഥിയ്ക്ക് പിഴ ചുമത്തിയിരിയ്ക്കുന്നത് .
കൃത്യസമയത്ത് പരീക്ഷയ്ക്ക് എത്താന്‍ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോഴാണ് വിദ്യാര്‍ഥി ബസ് മോഷ്ടിച്ചത്. ബസ് കാത്തുനിന്ന മറ്റ് സുഹൃത്തുക്കളേയും ബസില്‍ കയറ്റി നേരെ സ്‌കൂളിലേയ്ക്കായിരുന്നു യാത്ര . ‘കുട്ടി ഡ്രൈവര്‍’ വണ്ടി സുരക്ഷിതമായി എത്തിയ്ക്കുമെന്ന് സുഹൃത്തുക്കളും വിശ്വസിച്ചിരുന്നു .
പക്ഷേ സ്‌കൂളില്‍ എത്തുന്നതിന് തൊട്ട് മുന്‍പ് പൊലീസ്, ഡ്രൈവറേയും ബസിനേയും കണ്ടു . 5000 സൗത്ത് ആഫ്രിയ്ക്കന്‍ റാന്‍ഡ് പിഴ ചുമത്തി. സ്‌കൂളും വിദ്യാര്‍ഥിയ്‌ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ്.
പൊലീസ് പിടിച്ചെങ്കിലും വിദ്യാര്‍ഥിയ്ക്കും കൂട്ടാളികള്‍ക്കും കൃത്യസമയത്ത് പരീക്ഷ എഴുതാന്‍ കഴിഞ്ഞു എന്നതാണ്. കൂടാതെ ദക്ഷിണാഫ്രിക്കന്‍ പൊതുഗതാഗത സംവിധാനത്തിന്റെ നടത്തിപ്പില്‍ മനം മടുത്ത ചില യാത്രക്കാരും പിഴ അടക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല