എബി ഡിവില്ലിയേഴ്‌സിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ടീം ഒക്ടോബര്‍ മുതല്‍ ഇന്ത്യന്‍ പര്യടനം ആരംഭിക്കും. നാലു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മത്സരങ്ങള്‍ നടക്കുന്ന ഗ്രൗണ്ടുകള്‍ ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
അഹമ്മദാബാദ്, ഡെല്‍ഹി, നാഗ്പൂര്‍, ബംഗളൂരു എന്നിവിടങ്ങളിലാണ് ടെസ്റ്റ് മത്സരങ്ങള്‍ക്ക് വേദി ഒരുങ്ങുക. ചെന്നൈ, കാണ്‍പൂര്‍, എംപിസിഎ, രാജ്‌കോട്ട്, മുംബൈ എന്നിവിടങ്ങളിലാവും ഏകദിന മത്സരങ്ങള്‍ നടക്കുക. കൊല്‍ക്കത്ത, മൊഹാലി, ധര്‍മശാല എന്നിവിടങ്ങള്‍ ട്വന്റി20 മത്സരങ്ങള്‍ക്ക് വേദിയാകും.
ബംഗ്ലാദേശ് പര്യടനമാണ് ഇനി ഇന്ത്യന്‍ ടീമിന് ഉടനെ വരാനുള്ളത്. ഇതിനുള്ള ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസമാണ് ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിന് പുറപ്പെടുന്നത്. ബംഗ്ലാദേശ് പര്യടനത്തിന് ശേഷം സിംബാബ്‌വെയുമായാണ് ഇന്ത്യയുടെ മത്സരം. പിന്നീട് ശ്രീലങ്കയുമായി മുന്ന് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ കളിക്കും. ഇതിന് ശേഷമാണ് ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം ആരംഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല