സ്വന്തം ലേഖകന്‍: ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ചൊവ്വാഴ്ച തുടക്കം; ആകാംക്ഷയോടെ ലോകം. ഉത്തര കൊറിയയുടെ ആണവമിസൈല്‍ പരീക്ഷണങ്ങള്‍ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കകള്‍ക്കിടെ നടക്കുന്ന ചര്‍ച്ച സമാധാനശ്രമങ്ങള്‍ക്ക് കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലെ സൈനിക വിമുക്ത ഗ്രാമത്തിലാണ് സംഭാഷണം നടക്കുന്നത്.
വിന്റര്‍ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അജണ്ടയില്‍ പ്രധാനമായും ഉള്ളതെങ്കിലും മറ്റു വിഷയങ്ങളും ചര്‍ച്ചയില്‍ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരു കൊറിയകളിലായി കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് പരസ്പരം കാണുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിന് ഉത്തര കൊറിയയോട് അഭ്യര്‍ഥിക്കുമെന്ന് ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണം ഗുണകരമായ ഫലങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് വൃത്തങ്ങളും അഭിപ്രായപ്പെട്ടു.
അതിനിടെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ഫോണ്‍ സംഭാഷണത്തിന് സന്നദ്ധമാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. കാമ്പ് ഡേവിഡില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ച അനുകൂലമായാല്‍ അത് മാനവികതക്ക് ഗുണകരമാകുമെന്നും പ്രസിഡന്റ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല