സ്വന്തം ലേഖകന്‍: തെക്കന്‍ ചൈനാ കടല്‍ ചൈനയുടെ സ്വത്തല്ലെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി. തെക്കന്‍ ചൈനാ കടലില്‍ വ്യോമ പ്രതിരോധ മേഖലയുണ്ടാക്കുന്ന ചൈനയുടെ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു യു.എസ്. പ്രതിരോധ സെക്രട്ടറി ജോണ്‍ കെറി. മംഗോളിയ സന്ദര്‍ശനത്തിനിടെയാണു കെറി ചൈനയ്ക്കു മുന്നറിയിപ്പ് നല്‍കിയത്.
ചൈനയുടെ നടപടി എടുത്തുചാട്ടമാണെന്നും മേഖലയിലെ സമാധാനം തകര്‍ക്കുന്ന നടപടിയാണെന്നും കെറി പറഞ്ഞു. 2013 ല്‍ കിഴക്കന്‍ ചൈനാ കടലില്‍ തയാറാക്കിയ വ്യോമ പ്രതിരോധ മേഖല പോലെ തെക്കന്‍ ചൈനാ കടലിലും പ്രത്യേക സുരക്ഷാ മേഖല നിര്‍മിക്കാനുള്ള നടപടി നടന്നു കൊണ്ടിരിക്കുകയാണെന്ന് ഹോങ്കോങ്ങിലെ ഒരു ദിനപത്രം പുറത്തുവിട്ടിരുന്നു.
തെക്കന്‍ ചൈനാ കടലില്‍ ചൈന കൃത്രിമ ദ്വീപുകള്‍ നിര്‍മിക്കുകയാണെന്ന് ഇവിടെ അവകാശം ഉന്നയിച്ചിട്ടുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.
എന്നാല്‍ യു.എസിന്റെ പരാമര്‍ശങ്ങളെ ഭയക്കുന്നില്ലെന്ന് ചൈന കഴിഞ്ഞ ദിവസം വ്യക്തമാക്കി. തെക്കന്‍ ചൈനാ കടലുമായി ബന്ധമില്ലാത്ത യു.എസ്. വിഷയത്തില്‍ ഇടപെടേണ്ടെന്ന് അഡ്മിറല്‍ സണ്‍ ജിയാവു തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല