സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടലില്‍ വിയറ്റ്‌നാമുമായി ചേര്‍ന്ന് ഇന്ത്യ നടത്തുന്ന എണ്ണ പര്യവേക്ഷണം സംബന്ധിച്ച് ചൈന ഇന്ത്യക്ക് താക്കീത് നല്‍കി. ചൈനയുടെ അനുമതിയില്ലാതെ പര്യവേക്ഷണവുമായി മുന്നോട്ടു പോകരുതെന്നാണ് മുന്നറിയിപ്പ്.
ചൈനയിലെ മുതിര്‍ന്ന നേതാക്കളില്‍ ലിയു ക്വിയാന്‍ ആണ് എണ്ണ പര്യവേക്ഷണം സംബന്ധിച്ച് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയത്. ബീജിംഗിന്റെ വിദേശകാര്യ നിലപാടുകള്‍ സ്വാധീനിക്കുന്നതില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് ക്വിയാന്‍.
അമേരിക്കയും ചൈനയും തമ്മില്‍ ദക്ഷിണ ചൈനാ സമുദ്രത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകിയ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ അമേരിക്കന്‍ ചയ്‌വുള്ള ഇന്ത്യയെ വിമര്‍ശിച്ച് ചൈന രംഗത്തെത്തിയത്.
നേരത്തെ ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ സൈനിക സാന്നിധ്യവും നിര്‍മാണ പ്രവര്‍ത്തനങ്ങളും അതിരു കടക്കുന്നതായി അമേരിക്ക ആരോപണം ഉന്നയിച്ചിരുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിര്‍ത്തി വക്കാന്‍ ചൈനയോട് അമേരിക്ക താക്കീത് നല്‍കുകയും ചെയ്തു.
ദക്ഷിണ ചൈന കടലില്‍ ചൈന ദ്വീപുകള്‍ നിര്‍മിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയെ പ്രകോപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല