1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2016

സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടലില്‍ പിടിച്ചെടുത്ത ആളില്ലാ മുങ്ങിക്കപ്പല്‍ തിരിച്ചുതരാമെന്ന് ചൈന, കൈയ്യിലിരിക്കട്ടെ എന്ന് ട്രംപ്. ദക്ഷിണ ചൈനാ കടലില്‍ യുഎസ് വിന്യസിച്ചിരുന്ന ആളില്ലാ മുങ്ങികപ്പല്‍ ചൈന പിടിച്ചെടുത്തതിന് പിന്നാലെ ചൈനയെ കടന്നാക്രമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുമെന്ന് ഉറപ്പാക്കി.

മുങ്ങികപ്പല്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ ചൈനയെ പരസ്യമായി പരിഹസിച്ച ട്രംപ് നിങ്ങള്‍ തട്ടിയെടുത്ത ഡ്രോണ്‍ നിങ്ങള്‍ തന്നെ കയ്യില്‍ വെച്ചോളൂ എന്നും പ്രതികരിച്ചു.
കപ്പലുകളുടെയും ലൈഫ് ബോട്ടുകളുടെയും സുരഷ ഉറപ്പാക്കാനാണ് ഡ്രോണ്‍ പിടിച്ചെടുത്തതെന്നാണ് ചൈനയുടെ വിശദീകരണം. ഫിലിപ്പിയന്‍സില്‍ സുബിക് ഉള്‍ക്കടലിന്റെ 80 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് നിന്നാണ് ചൈന ഡ്രോണ്‍ പിടിച്ചെടുത്തതെന്ന് യുഎസ് പറഞ്ഞു.

സമുദ്ര സര്‍വ്വേയ്ക്കായി ബൗഡിച്ച് എന്ന കപ്പലാണ് ഡ്രോണ്‍ അയച്ചത്. ഇത് തിരിച്ചു വിളിക്കാനിരിക്കെയായിരുന്നു ചൈന കൈവശപ്പെടുത്തിയത്. ദക്ഷിണ ചൈനാ കടലില്‍ സൈനീക സന്നാഹങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കത്തിനെതിരെ ട്രംപ് പ്രതികരിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായിരുന്നു. കൂടാതെ തയ്‌വാന്‍ പ്രസിഡന്റ് സായ് ഉന്‍ വെന്നുമായി ചര്‍ച്ച നടത്തിയ ട്രംപ് ഏക ചൈന നയത്തെ ചോദ്യം ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.