റെഡിംഗ്: യുക്മ നാഷണല്‍ കായികമേളയ്ക്കു മുന്നോടിയായുള്ള റീജിയണല്‍ കായികമേളകളില്‍ ആദ്യമേള സൗത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ റെഡിംഗില്‍ നടന്നു. മലയാളി അസോസിയേഷന്‍ ഓഫ് റെഡിംഗ് കമ്യൂണിറ്റി ആതിഥേയത്വം വഹിച്ച റീജിയണല്‍ കായികമേള ബഹുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി മാറി.
കാലത്ത് പതിനൊന്നുമണിയോടെ കായികമേളയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഏകദേശം ഒരു മണിയോടെ കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റ് നടത്തിക്കൊണ്ട് കായികമത്സരങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഇരുനൂറ്റി അന്‍പതിലധികം കായികതാരങ്ങള്‍ മാറ്റുരച്ച കായികമേള തുടക്കം മുതല്‍ ഒടുക്കംവരെ ആവേശഭരിതമായിരുന്നു. മത്സരങ്ങള്‍ക്കിടയില്‍ യാതൊരു കാലതാമസവും വരുത്താതെ ഇടതടവില്ലാതെ മത്സരങ്ങള്‍ നടത്താന്‍ സംഘാടകര്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.
യുക്മ നാഷണല്‍ ട്രഷറര്‍ ഷാജി തോമസ്, യുക്മ സ്ഥാപക പ്രസിഡന്റ് വറഗീസ് ജോണ്‍, യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററും ജോയിന്റ് സെക്രട്ടറിയുമായ ബിജു പന്നിവേലില്‍, റീജിയണല്‍ പ്രസിഡന്റ് മനോജ്കുമാര്‍പിള്ള, സെക്രട്ടറി ജോമോന്‍ കുന്നേല്‍, ട്രഷറര്‍ സെബിപോള്‍, സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ സ്ഥാപക പ്രസിഡന്റും ആര്‍ട്‌സ് കോര്‍ഡിനേറ്ററുമായ ടോമി തോമസ്, ചാരിറ്റി കോര്‍ഡിനേറ്റര്‍ ആന്റണി എബ്രഹാം, റീജിയണല്‍ ജോ. സെക്രട്ടറി ഡെന്നീസ് വറീത് എന്നിവര്‍ ഗ്രൗണ്ടില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചപ്പോള്‍ രജിസ്‌ട്രേഷന്‍ മുതല്‍ സമ്മാനദാനംവരെ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചത് ഡോര്‍സെറ്റ് കേരള കമ്യൂണിറ്റിയുടെ സ്ഥാപക സെക്രട്ടറിയും മികച്ച സംഘാടകനുമായ ഗിരീഷ് കൈപ്പള്ളിയില്‍ ആയിരുന്നു.
കായികമേളയില്‍ 145 പോയിന്റ് നേടി മലയാളി അസോസിയേഷന്‍ ഓഫ് സ്‌പോര്‍ട്‌സ് #ൗത്ത് ഓവറോള്‍ കിരീടം കരസ്ഥമാക്കി. അന്‍പതിലധികം കായികതാരങ്ങളുമായി പങ്കെടുത്ത് തങ്ങളുടെ ആദ്യ വരവുതന്നെ അതിഗംഭീരമാക്കി മാറ്റിയ മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് ശക്തമായ സാന്നിധ്യം അറിയിച്ചു. പ്രസിഡന്റ് ജോഷിയുടെയും സ്‌പോര്‍ട്‌സ് സെക്രട്ടറി സെബിയുടെയും നേതൃത്വത്തിലാണ് മാപ്പ് അംഗങ്ങള്‍ മത്സരത്തിനെത്തിയത്.
250 ലധികം കായികതാരങ്ങള്‍ പങ്കെടുത്ത മേളക്കാവശ്യമായ ഒരുക്കങ്ങള്‍ നടത്തി വിജയിപ്പിക്കുന്നതിനിടയിലും ശക്തമായ മത്സരം കാഴ്ചവച്ച് മാര്‍ക്ക് റെഡിംഗ് റണ്ണേഴ്‌സ് അപ്പ് കിരീടം കരസ്ഥമാക്കി. പ്രസിഡന്റ് റെജിമോന്‍ മാത്യു, സെക്രട്ടറി സോണി കോര, ട്രഷറര്‍ ബിറോസ് പാവ എന്നിവര്‍ മാര്‍ക്കിന്റെ കുതിപ്പിന് ചുക്കാന്‍പിടിച്ചു.
കായികമേളയില്‍ രുചികരമായ ഭക്ഷണം വിതരണം ചെയ്യുന്നതോടൊപ്പം ലഭിക്കുന്ന ലാഭം ചാരിറ്റി പ്രവര്‍ത്തനത്തിന് നല്‍കുമെന്നും പ്രഖ്യാപിച്ച ഡികെസി ചാരിറ്റീസ് നടത്തിയ ഫുഡ്സ്റ്റാള്‍ ശ്രദ്ധേയമായി. ഡികെസി പ്രസിഡന്റ് ഷിബു ഫെര്‍ണാണ്ടസിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ഫുഡ്സ്റ്റാള്‍ ഏവരുടെയും പ്രശംസ കൈപ്പറ്റി.
കായികമേളയോടൊപ്പം നടന്ന ആവേശോജ്വലമായ വടംവലി മത്സരത്തില്‍ റിഥം ഹോര്‍ഷം ചാമ്പ്യന്മാരായി. മാര്‍ക്ക് റെഡിംഗിനാണ് രണ്ടാം സ്ഥാനം.
വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമാപന സമ്മേളനത്തില്‍ വിതരണം ചെയ്തു. ജൂലൈ 18ന് നടക്കുന്ന നാഷണല്‍ കായികമേളയിലേക്ക് എല്ലാ വിജയികളെയും സ്വാഗതം ചെയ്യുന്നതായി നാഷണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബിജു പന്നിവേലില്‍ തന്റെ ആശംസാപ്രസംഗത്തില്‍ പറഞ്ഞു. മികച്ച രീതിയില്‍ കായികമമള നടത്തിയ മനോജ്കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള റീജിയണല്‍ ഭാരവാഹികളെ പ്രമത്യകം അഭിനന്ദിക്കുന്നതായും ബിജു പറഞ്ഞു.
റീജിയണല്‍ കായികമേളക്കാവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതില്‍ സഹായിച്ച സ്‌പോണ്‍സറമാരായ അലൈഡ് ഫിനാന്‍സിയേഴ്‌സ്, ഫസ്റ്റ് റിംഗ് ഗ്ലോബല്‍ ഓണ്‍ലൈന്‍ ട്യൂഷന്‍, ലോ ആന്‍ഡ് ലോയേഴ്‌സ് സോളിസ്റ്റേഴ്‌സ്, ഓഷ്യാനിക് ഹൗസ്‌ബോട്ട് എന്നിവര്‍ക്ക് റീജിയണല്‍ കമ്മിറ്റി നന്ദി പ്രകാശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല