സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയ വന്‍കിട ബിസിനസുകാരായ സാമ്പത്തിക കുറ്റവാളികളെ മോചിപ്പിക്കുന്നു, നടപടി സമ്പദ്‌വ്യവസ്ഥക്ക് ഉണര്‍വേകാന്‍. ദക്ഷിണ കൊറിയന്‍ ജലിലുകളിലുള്ള ബിസിനസ് രംഗത്തെ കുറ്റവാളികള്‍ക്കാണ് പ്രസിഡന്റിന്റെ പൊതുമാപ്പ് ലഭിക്കുക. ആകെ 6,527 പേര്‍ക്കാണു പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈ മാപ്പു പ്രഖ്യാപിച്ചത്.
4.3 കോടി ഡോളറിന്റെ സാമ്പത്തിക തിരിമറിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന എസ്‌കെ ഗ്രൂപ്പ് ചെയര്‍മാന്‍ ചെയ് തായെ–വൊനാണ് മോചിപ്പിക്കപ്പെട്ടവരില്‍ പ്രമുഖന്‍. സാംസങ്, ഹ്യുണ്ടായ് എന്നിവ കഴിഞ്ഞാല്‍ ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ബിസിനസ് ശൃംഖലയാണ് എസ്‌കെ ഗ്രൂപ്പ്.
രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനത്തില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണു ജയിലിലുള്ള ബിസിനസുകാര്‍ക്കു മാപ്പു നല്‍കിയതെന്നു നീതിന്യായവകുപ്പു മന്ത്രി കിം ഹിയുവാന്‍–വൂങ് പറഞ്ഞു. 2013 ഫെബ്രുവരിയില്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം ഇതു രണ്ടാം തവണയാണു പാര്‍ക് ഗ്യൂന്‍ഹൈ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. ജപ്പാന്റെ കോളനിവാഴ്ച അവസാനിച്ചതിന്റെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇത്തവണ പൊതുമാപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല