സ്വന്തം ലേഖകന്‍: കിം ഇഫക്ട്! അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുന്നു. ഉത്തര കൊറിയയെ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് പ്രേരിപ്പിക്കാനാണ് നടപടിയെന്നാണ് വിവരം. അതേസമയം, ദക്ഷിണകൊറിയയിലുള്ള അമേരിക്കന്‍ സൈനികരെ തിരിച്ചുവിളിക്കില്ലെന്ന് പെന്റഗണ്‍ അറിയിച്ചു.
ഇരു രാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍ സ്ഥിരമായി സൈനികാഭ്യാസം നിര്‍ത്താനാണോ തീരുമാനമെന്ന് വ്യക്തമല്ല. അമേരിക്കയും ദക്ഷിണകൊറിയയും യോജിച്ചുകൊണ്ട് ഉത്തര കൊറിയയ്ക്കെതിരെ നടത്തുന്ന നീക്കങ്ങളുടെ മുനയൊടിക്കുന്നതാകും തീരുമാനമെന്ന വിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.
30,000ലേറെ അമേരിക്കന്‍ സൈനികര്‍ സംയുക്ത സൈനികാഭ്യാസത്തിനായി ദക്ഷിണ കൊറിയയില്‍ ഉണ്ടെന്നാണ് വിവരം. ആണവ നിരായുധീകരണം സംബന്ധിച്ച് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മില്‍ നടത്തിയ രണ്ടാമത്തെ കൂടിക്കാഴ്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല