സൌത്താംപ്ടണ്‍: യുകെകെസിഎ സൌത്താംപ്ടണ്‍ ക്നാനായ യൂണിറ്റ് ഡിസംബര്‍ 4ന് യുകെകെസിഎ ജനറല്‍ സെക്രട്ടറി സ്റെബി എബ്രഹാം ഉദ്ഘാടനം ചെയ്തു. വി. കുര്‍ബ്ബാനയ്ക്ക് ശേഷം യൂണിറ്റ് പ്രസിഡന്റ് റോബിന്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ യൂണിറ്റിലെ എല്ലാ കുടുംബാംഗങ്ങളും പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി കുഞ്ഞുമോള്‍ ബിനോയ് ഏവരെയും സ്വാഗതം ചെയ്തു.
സൌത്താംപ്ടണ്‍ ക്നാനായ യൂണിറ്റ് യുകെകെസിഎയ്ക്ക് ശക്തി പകരുമെന്ന് റോബിന്‍ കളപുരയ്ക്കല്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ക്നാനായാക്കാര്‍ ലോകത്തിന്റെ ഏത് ഭാഗത്തായാലും കൂട്ടായ്മ നിലനിര്‍ത്തുന്നു എന്നതാണ് ഈ യൂണിറ്റ് രൂപീകരണത്തിലൂടെയും അര്‍ത്ഥമാക്കുന്നതെന്ന് സ്റെബി ചെറിയാക്കല്‍ ഉദ്ഘാടനപ്രസംഗത്തില്‍ സൂചിപ്പിച്ചു. ദൈവപരിപാലനയാലും ഐക്യത്താലും ഈ യൂണിറ്റ് എല്ലാവര്‍ക്കും മാതൃകയാകട്ടെ എന്ന് ഫാദര്‍ സജു മൂലശ്ശേരില്‍ ആശംസിച്ചു.
തനിമയും പാരമ്പര്യവും കോര്‍ത്തിണക്കി കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും അരങ്ങേറി. സിജോ ചവറാട്ടിന്റെ കൃതജ്ഞതയോടെ മീറ്റിംഗ് പര്യവസാനിച്ചു. സിബി കാവനാലും ജീന ഇടിക്കുളയും പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തു. നാഷണല്‍ കൌണ്‍സില്‍ മെമ്പറായി ഫിലിപ്പ് നെടുമാക്കനെ തെരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല