ലണ്ടന്‍: യോഗാഭ്യാസം ഹിന്ദു മതാചാരപ്രകാരമുള്ളതാണെന്ന കാരണം ചൂണ്ടിക്കാട്ടി ബ്രിട്ടനിലെ സതാംപ്ടണിലുള്ള സെയ്ന്റ് എഡ്മണ്ടസ് കത്തോലിക്ക പള്ളി വളപ്പില്‍ യോഗാഭ്യാസത്തിന് അനുമതി നിഷേധിച്ചു. കത്തോലിക്കാ പള്ളിയ്ക്ക് ഹിന്ദു വിശ്വാസപ്രകാരമുള്ള അഭ്യാസത്തിനായി വേദിയൊരുക്കാന്‍ അനുമതി നല്‍കാനാവില്ല.ക്രൈസ്തവ വിശ്വാസം പ്രോത്സാഹിപ്പിക്കാനുള്ള പള്ളി വികാരി ജോണ്‍ ചാന്‍സലര്‍ പ്രസ്താവിച്ചു.യോഗാദ്ധ്യാപിക കോവി വിതാള്‍ രണ്ടുമാസം മുന്പ് 180 പൗണ്ട് ഫീസടച്ച് പള്ളിഹാളില്‍ യോഗാഭ്യാസ ക്യാന്പ് നടത്താന്‍ അനുമതി വാങ്ങിയിരുന്നു അതാണു വികാരി ചാന്‍സലര്‍ പിന്നീട് റദ്ദാക്കിയതെന്ന് സണ്‍ ടാബ്‌ളോയിഡ് പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്പിരിച്ച്വല്‍ യോഗ എന്ന് അതെപ്പറ്റി പരസ്യം നല്‍കിയതാണ് വികാരിയെ ചൊടിപ്പിച്ചത്. മറ്റൊരു മതത്തിന്റെ ആചാരത്തിലുള്ള യോഗാഭ്യാസത്തിന് പള്ളിഹാള്‍ നല്‍കാനാവില്ലെന്ന് വികാരി വ്യക്തമാക്കിയത്രേ. യോഗാക്‌ളാസില്‍ ധ്യാനമൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ല. യോഗാഭ്യാസം ആത്മീയമാണ്. മതപരമല്ലകോറി വിതാന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല