1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2012

ജിജി നട്ടാശ്ശേരി

സൈന്റ്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ ദേവാലയത്തിലെ ഈ വര്‍ഷത്തെ ഹാശ ശ്രുശ്രൂഷകള്‍ ശനിയാഴ്ച വൈകുന്നേരം 7.30 നു ഓള്‍ സെന്റ്സ് ദേവാലയത്തില്‍ സന്ധ്യ പ്രാര്‍ത്ഥനയോട് കുടി ആരംഭം കുറിക്കും. ഏപ്രില്‍ ഒന്നിന് രാവിലെ 10 മണിക്ക് ഓശാന ശ്രുശുഷകളും യേശു കഴുത കുട്ടിയുടെ പുറത്തു കയറി ജറുസലേം തെരുവിലൂടെ പോയതിനെ അനുസ്മരിപ്പിക്കുന്ന പ്രദക്ഷിണവും ഉണ്ടായിരിക്കും. ഏപ്രില്‍ 2നു വൈകുന്നേരം7 മണിക് ബാസില്‍ഡനിലും ഏപ്രില്‍ 3നു ചെംസ്ഫോര്ടിലും ഇടവക അംഗങ്ങളുടെ ഭവനത്തില്‍ ധ്യാന പ്രാര്‍ത്ഥനയും നടത്തപെടും.

ഏപ്രില്‍ നാലാം തിയതി ബുധനാഴ്ച വൈകുനേരം 7 മണിക് സന്ധ്യ പ്രാര്‍ത്ഥനയെ തുടര്‍ന്ന് പെസഹ ശ്രുശുഷകളും വിശുദ്ധ കുര്‍ബാനയും ഏപ്രില്‍ അഞ്ചാം തീയതി വ്യാഴാഴ്ച 7 മണിക്കും സന്ധ്യ പ്രാര്‍ത്ഥനയും നടത്തപെടും ആറാം തീയതി വെള്ളിയാഴ്ച ദുഃഖവെള്ളി ആചരണത്തോയടനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ രാവിലെ ഒമ്പത് മണിക്ക് പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് മൂന്നു മണി നേരത്തെ പ്രാര്‍ത്ഥനയും. 12.30 ന് ഒന്നാം പ്രദിക്ഷണം, 1.30 ന് ആറാം മണി പ്രാര്‍ത്ഥനയും ഒമ്പതാം മണി പ്രാര്‍ത്ഥനയും, മൂന്നു മണിക്ക് സ്ലീബാ ആഘോഷം, 3.30 ന് സ്ളീബാ വന്ദനവും. ഏഴാം തീയതി ദുഃഖ ശനിയാഴ്ച രാവിലെ 8.30 നു വിശുദ്ധ കുര്‍ബാനയും (വാങ്ങിപോയവര്‍കു വേണ്ടിയുള്ള പ്രാര്‍ത്ഥന)

ഈസ്റ്റര്‍ ദിന തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം ഏഴു മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. ഈ വര്‍ഷത്തെ വിശുദ്ധഹാശ ശ്രുശുഷകള്‍ ശാസ്താംകോട്ട മൌണ്ട് ഹോരെബ് ആശ്രമം സീനിയര്‍ സുപേരിര്‍ ഫാദര്‍: കെ.ടി വര്‍ഗ്ഗീസ്ന്‍റെ കാര്‍മികത്വത്തില്‍ നടത്തുന്നു ആനുതാപത്തിന്റെയും വിശുദ്ധിയുടെയും ശ്രേഷ്ഠമായ ഈ ദിവസങ്ങളില്‍ ഒന്നുചേര്‍ന്ന് ദൈവത്തെ സ്തുതിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളയും സൌത്തെന്‍ഡ് സൈന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലെക്ക് ദൈവനാമത്തില്‍ സ്വാഗതം ചെയുന്നു എന്നു വികാരി ഫാ.മാത്യു എബ്രാഹം അറിയിച്ചു. ഹാശ ആഴ്ചയിലെ ദിവസത്തില്‍ കുമ്പസാരത്തിനു സൗകര്യം ഉണ്ടായിരിക്കും

പള്ളിയുടെ വിലാസം: all saints church, 1 sutton road, southend -on-sea, SS 25 PA
കൂടുതല്‍ വിവരങ്ങള്‍ക്ക്: trustee k.s abraham: 07828613842, secretary shibu thomas: 07984144254

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.