ജിജി നട്ടാശ്ശേരി
സൌത്തെന്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ഒ വി ബി സ് ഉം ഒക്റ്റോബര്‍ 22 ന് നടത്തുന്നു. ഒക്റ്റോബര്‍ ഇരുപത്തിരണ്ടാം തീയ്യതി ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത പ്രാര്‍ത്ഥനയും 9.30 ന് ഫാ: മാത്യു എബ്രഹാമിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയോട് കൂടി ഈ വര്‍ഷത്തെ ഒവിബിസ് ക്ലാസിന് തുടക്കം കുറിക്കും.
വിശുദ്ധ പൌലോസ് ശ്ലിഹാ എഫോസുസിലേക്ക് എഴുതിയ ലേഖനം ആറാം അദ്ധ്യായം ഒന്നാം വാക്യത്തിലെ കുട്ടികളെ, മാതാപിതാക്കന്മാരെ അനുസരിക്കുവിന്‍ എന്നതാണ് ഈ വര്‍ഷത്തെ പ്രധാന വിഷയം. പഠന വിഷയത്തെ കുറിച്ച് അധ്യാപകര്‍ ക്ലാസുകള്‍ എടുക്കും. ഓരോ പ്രഭാതവും ദൈവത്തിന്റെ വരദാനമാണ്. ലഭ്യമാകുന്ന ഓരോ നിമിഷവും നമുക്ക് അനുഗ്രഹീതമാണ്.
നമ്മുടെ കുട്ടികള്‍ക്ക് കിട്ടുന്ന ആത്മീയ അവസരം നഷ്ടപ്പെടുത്താതെ ബൈബിള്‍ ക്ലാസുകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ മാതാപിതാക്കള്‍ ശ്രമിക്കേണ്ടതാണെന്നു സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ജേക്കബ് തോമസ് അറിയിച്ചു. നാല് മണിക്ക് സമ്മാനദാനത്തോട് കൂടി ഒ വി ബി സ് ക്ലാസുകള്‍ സമാപിക്കും.
വിശദ വിവരങ്ങള്‍ക്ക്:
ജേക്കബ് തോമസ്: 07898299387
ബിനു എബ്രഹാം:01268285767
പള്ളിയുടെ വിലാസം:
911 Saints church
I Sutton Road
Southend-on-sea
SS 25 PA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല