അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ മേഘലയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ സ്റ്റീവനേജില്‍ വിശുദ്ധവാരം ഭക്തിപുരസ്സരം ആഘോഷിക്കുന്നു. വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയുടെ പരിധിയിലുള്ള സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളുടെ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി കാര്‍മ്മികത്വം വഹിക്കുന്നതാണ്.
‘ഭയപ്പെടേണ്ട,ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങള്‍ അന്വേഷിക്കുന്നത് എന്ന് എനിക്കറിയാം,അവന്‍ ഇവിടെയില്ല അരുള്‍ ചെയ്തിരുന്നതുപോലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു'(Mathew 28:6).
വിനീതനായ ഒരു ദാസന്റെ മനോ തലത്തിലേക്ക് ഇറങ്ങി ശിഷ്യരുടെ പാദങ്ങള്‍ കഴുകി മുത്തിയ ശേഷം അപ്പം പകുത്തു നല്‍കി പരിശുദ്ധ കുര്‍ബാന സ്ഥാപിച്ച പെസഹ തിരുന്നാളിന്റെയും, രക്ഷാകര പദ്ധതിയുടെ ഭാഗമായി ദുംഖ വെള്ളിയാഴ്ചയില്‍ ദുസ്സഹമായ പീഡകള്‍ എല്‍ക്കുകയും കുരിശുമരം ചുമന്ന് അതില്‍ തന്നെ ക്രൂശിക്കപ്പെട്ട മഹാ ത്യാഗത്തിന്റെയും, പ്രത്യാശയും, പ്രതീക്ഷയും, രക്ഷയും,വിശ്വാസവും ലോകത്തിനു നല്‍കിയ വലിയ ആഴ്ചയുടെ ഔന്ന്യത്യമായ ഉയര്‍പ്പു തിരുന്നാള്‍ സ്മരണകള്‍ ഉണര്‍ത്തുന്ന ഈസ്റ്റര്‍ തിരുന്നാളും സ്റ്റീവനേജില്‍ ഭക്തി പുരസ്സരം നോമ്പുകാല നിറവില്‍ ആചരിക്കുന്നു.
യേശുനാഥന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടൊപ്പം കഴിച്ച അന്ത്യത്താഴ വിരുന്നിന്റെയും,വിശുദ്ധ ബലിയുടെ സ്ഥാപനത്തിന്റെയും അനുസ്മരണം ഉളവാക്കുന്ന പെസഹാ ആചരണം ഏപ്രില്‍ 13 നു വ്യാഴാഴ്ച വൈകുന്നേരം 2:30 നു ആരംഭിക്കും. കാലു കഴുകല്‍, അപ്പം മുറിക്കല്‍ തുടങ്ങി പെസഹ അനുബന്ധ ശുശ്രുഷകളും നടത്തപ്പെടുന്നതാണ്.
ദുംഖ വെള്ളിയാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 14 നു രാവിലെ 11:00 നു കുരിശിന്റെ വഴിയോടെ ആരംഭിക്കും.പീഡാനുഭവ വായന,ദുംഖ വെള്ളി തിരുക്കര്‍മ്മങ്ങള്‍,നഗരി കാണിക്കല്‍ പ്രദക്ഷിണം, കുരിശു വാഴ്ത്തല്‍ കയ്പ്പു നീര്‍ പാനം തുടങ്ങിയ ശുശ്രുഷകള്‍ക്കു ശേഷം നേര്‍ച്ചക്കഞ്ഞിയും,പയറും വിതരണം ചെയ്യുന്നതുമാണ്. സ്റ്റീവനേജില്‍ ഉയിര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കു ഏപ്രില്‍ 15 നു ശനിയാഴ്ച വൈകുന്നേരം 02:30 നു തുടക്കമാവും.
വിശുദ്ധ വാര ശുശ്രുഷകളില്‍ ഭക്തി പൂര്‍വ്വം പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും, ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പരിത്യാഗതിന്റെയും നിറവിലായിരിക്കുന്ന നോമ്പ് കാലത്തിന്റെ പൂര്‍ണ്ണതയില്‍ ഉത്ഥാന അനുഭവത്തിന്റെ കൃപാവരങ്ങള്‍ നിറയുവാനും ചാപ്ലിന്‍ ഫാ.സെബാസ്റ്റ്യന്‍ അച്ചനും, പള്ളി കമ്മിറ്റി ഭാരവാഹികളും ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അപ്പച്ചന്‍ കണ്ണഞ്ചിറ 07737956977,
സിജോ ജോസ് 07443988889,
സൂസന്‍ ജോഷി 07894985996,
ആനി ജോണി 07495599091,
സെന്റ് ജോസഫ്‌സ് ചര്‍ച്ച്, ബെഡ്വെല്ല് ക്രസന്റ്, SG1 1NJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല