അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം അന്ത്യ അത്താഴ സ്മരണയില്‍ പെസഹാ വ്യാഴം ആചരിച്ചതിനൊപ്പം, മാഞ്ചസ്റ്ററിലെയും വിശ്വാസ സമൂഹങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം പെസഹാ വ്യാഴം ആചരിച്ചു. വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ നടന്ന ദിവ്യബലിക്കും | കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്കും ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ രൂപതാ ചാപ്ലിന്‍ റവ.ഡോ.ലോനപ്പന്‍ അറങ്ങാശ്ശേരി നേതൃത്വം നല്കി. ദിവ്യബലി മദ്ധ്യേ നടന്ന കാല്‍ ശുശ്രൂഷകളില്‍ യേശു 12 ശിഷ്യന്‍മാരുടെ കാല്‍ കഴുകിയതിനെ അനുസ്മരിച്ച് കാല്‍ കഴുകല്‍ ശുശ്രൂഷയും ഉണ്ടായിരുന്നു.
ദിവ്യബലിക്ക് ശേഷം പെസഹാ അപ്പവും പാലും അശീര്‍വദിച്ച് വിശ്വസികര്‍ക്ക് വിതരണം ചെയ്തു. ഇന്ന് രാവിലെ 9.30ന് വിഥിന്‍ഷോ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം വൈറ്റ് നാന്‍സി തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് മലകയറ്റത്തിനായി പുറപ്പെടും. വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ നിന്നുമാണ് പുറപ്പെടുക. വൈകുന്നേരം 5.30 നായിരിക്കും ദുഃഖവെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. ഉയിര്‍പ്പ് തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സെന്റ്.ആന്റണീസ് ദേവാലയത്തില്‍ ആരംഭിക്കും.
സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ പെസഹാ വ്യാഴം ശുശ്രൂഷകള്‍ക്ക് റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍ മുഖ്യകാര്‍മികനായിരുന്നു. റവ.ഫാ.പ്രദീപ് പുളിക്കല്‍ സി.എം.ഐ സഹകാര്‍മികനായിരുന്നു. കാല്‍കഴുകല്‍ ശുശ്രൂഷയും ഉണ്ടായിരുന്നു. അപ്പവും പാലും വെഞ്ചിരിച്ച് വിശ്വാസികള്‍ക്ക് വിതരണം ചെയ്തുതു. ദുഃഖവെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. പീഡാനുഭവ ചരിത്ര വായനയും അതിനെ തുടര്‍ന്ന് കുരിശിന്റെ വഴിയും നടക്കും. നാളെ ശനിയാഴ്ച രാത്രി 10.45 ന് ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ആരംഭിക്കും. എല്ലാ ശൂശ്രൂഷകളും ലോംങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തിലാണ് നടക്കുക.
ഷ്രൂസ്ബറി രൂപതാ ക്‌നാനായ ചാപ്ലിയന്‍സിയുടെ പെസഹാ വ്യാഴം തിരുക്കര്‍മ്മങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫാ.സജി മയില്‍ പുത്തന്‍പുരയില്‍ മുഖ്യ കാര്‍മികനായിരുന്നു.കാല്‍കഴുകല്‍ ശുശ്രൂഷയും ഉണ്ടായിരുന്നു. തുടര്‍ന്ന് അപ്പവും പാലും ആശര്‍വദിച്ച് വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. ഇന്ന് ദു:ഖവെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 3 മണിക്ക് സെന്റ്.എലിസബത്ത് ദേവാലയത്തില്‍ ആരംഭിക്കും. നാളെ ശനിയാഴ്ച ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ രാത്രി 8 മണിക്കായിരിക്കും തുടങ്ങുന്നത്.
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഈ വര്‍ഷത്തെ പെസഹ വ്യാഴം വളരെ ഭക്ത്യാദര പൂര്‍വ്വം റവ: ഫാദര്‍ പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മികത്വത്തില്‍ മുഴുവന്‍ ഇടവക വിശ്വാസികളുടേയും പ്രാര്‍ഥനകളോടെ നടത്തപ്പെടുകയുണ്ടായി. പെസഹാ ശുശ്രുഷകള്‍ക്കും വിശുദ്ധ കുര്‍ബ്ബാനക്കും ശേഷം പെസഹ അപ്പവും വീഞ്ഞും വാഴ്ത്തി ശുദ്ധീകരിച്ച് മുറിച്ച് വിശ്വാസികള്‍ക്ക് നല്‍കി. ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ഇന്ന് 9 മുതല്‍ 3 വരെയും, ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ നാളെ (ശനി) 5 മുതല്‍ 9 വരെയും ആയിരിക്കും നടക്കുക.
മാഞ്ചസ്റ്റര്‍ സീറോ മലങ്കര കത്തോലിക്കര്‍ വിഥിന്‍ഷോ സെന്റ്.എയ്ഡന്‍സ് ദേവാലയത്തില്‍ പെസഹാ വ്യാഴം ആചരിച്ചു. ദിവ്യബലിക്കും മറ്റ് ശുശ്രൂഷകള്‍ക്കും റവ.ഫാ.രഞ്ജിത്ത് നേതൃത്വം നല്കി. കാല്‍കഴുകല്‍ ശുശ്രൂഷയും അപ്പം മുറിക്കല്‍ തുടങ്ങിയവയും ഉണ്ടായിരുന്നു. ദുഃഖവെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ ഇന്ന് രാവിലെ 8 മുതല്‍ 4 വരെയും, ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ നാളെ ശനിയാഴ്ച വൈകുന്നേരം 8 മുതല്‍ 11.30 വരെയും സെന്റ്.എയ്ഡന്‍സ് ദേവാലയത്തില്‍ നടക്കും.
സെന്റ്.ജോര്‍ജ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെസഹാ ആചരണങ്ങള്‍ക്ക് വെരി.റവ.ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികനായിരുന്നു. ദിവ്യബലിയും കാല്‍കഴുകല്‍ ശുശ്രൂഷയും ഉണ്ടായിരുന്നു. പെസഹാ അപ്പവും പാലും ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. ദു:ഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ ആയിരിക്കും നടക്കുക.
മാഞ്ചസ്റ്റര്‍ സെന്റ്.ജോര്‍ജ് ക്‌നാനായ ദേവാലയത്തിലെ പെസഹാ ശുശ്രൂഷകള്‍ക്ക് റവ.ഫാ.സജി എബ്രഹാം കൊച്ചെത്ത് കാര്‍മ്മികനായിരുന്നു. പെസഹാ അപ്പവും പാലും വെഞ്ചിരിച്ച് വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ഇന്ന് രാവിലെ 9 മുതലും, ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ നാളെ (ശനി) 4.30 മുതലും ആരംഭിക്കും.
മാഞ്ചസ്റ്റര്‍ താബോര്‍ മാര്‍ത്തോമാ ദേവാലയത്തിലെ ശുശ്രൂഷകള്‍ ഇന്ന് രാവിലെ 9 മുതല്‍ 4 വരെയും ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഞായറാഴ്ച രാവിലെ 6.30 മുതല്‍ 8.30 വരെയും ആയിരിക്കും നടക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല