വിശുദ്ധ വാര തിരുക്കര്‍മ ങ്ങളും മാര്‍ ജോസഫ് ശ്രമ്പിക്കലിന്റെ അജപാലന സന്ദര്‍ശനവും സൌത്ത് ഏന്‍ഡ് ഓണ്‍ സീയില്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍കിയിലെ കുര്‍ബാന സെന്റര്‍ ആയ വിശുദ്ധ അല്‍ഫോന്‍സ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ വാര തിരുകര്‍മങ്ങ ളും മാര്‍ ജോസഫ് ശ്രമ്പിക്കലിന്റെ അജപാലന സന്ദര്‍ശനവും പീടാനുഭവ വാരത്തിലെ വിവിധ ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. ഓശാനയുടെ തിരുക്കര്‍മങ്ങള്‍ രാവിലെ പതിനൊന്നരക്കും വലിയ ആഴ്ചയിലെ തിങ്കള്‍ ,ചൊവ്വ ദിവസങ്ങളില്‍ വാര്‍ഷിക ധ്യാനം രണ്ടു മണിക്കും ജോണ്‍ ഫിഷര്‍ ചര്‍ച്ചില്‍ നടത്തപ്പെടുന്നു.
അവസാന ധ്യാന ദിവസമായ ചൊവ്വയാഴ്ച നാലര മണിക്ക് മാര്‍ ജോസഫ് ശ്രമ്പിക്കലിനു സ്വീകരണവും ,പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുരബാനയും ആരാധനയും ജോണ്‍ ഫിഷര്‍ ചര്‍ച്ചില്‍ നടത്തപ്പെടുന്നു. പെസഹ ദിവസത്തെ കാലുകഴുകല്‍ ശ്രുശ്രുഷകള്‍വൈകുന്നേരം മൂന്നു മണിക്ക് ജോണ്‍ ഫിഷര്‍ ചര്‍ച്ചില്‍ ആരംഭിക്കുന്നതാണ്. ദുഖ വെള്ളി ദിവസം പീടാനുഭവ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം നാലുമണിക്ക് സൌത്ത്ഏന്‍ഡ് ഹോസ്പിടലിനു സമീപമുള്ള സെന്റെ പീറ്റര്‍ ചര്‍ച്ച് ഹാളിലാകും നടത്തപ്പെടുക.
ഉയിര്‍പ്പിന്റെ തിരുക്കര്മങ്ങള്‍ ശനിയാഴ്ച രാത്രി പതിനൊന്നു മണിക്ക് ജോണ്‍ ഫിഷര്‍ ചര്‍ച്ചില്‍ ആരംഭിക്കും. വിശുദ്ധ വാര തിരുക്കര്‍മങ്ങളിലെക്കും മാര്‍ ജോസഫ് ശ്രമ്പിക്കലിന്റെ അജപാലന സന്ദര്‍ ശ നത്തിലെക്കും വിശ്വാസികള്‍ ഏവരെയും പ്രീസ്ട് ഇന്‍ ചാര്‍ജ് ഫാ.ജോസഫ് അന്തിയംകുളവും ട്രസ് ടീ സുംസ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ബേബി ജേക്കബ് 07588697814
അജിത് അച്ചാണ്ടില്‍ 074 12384548
സുബി ജെയ്‌സണ്‍ 07828993788
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല