സ്വന്തം ലേഖകന്‍: അമേരിക്കയ്ക്ക് ഒരു ബഹിരാകാശ സൈന്യം; പുതിയ ആശയവുമായി ട്രംപ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബഹിരാകാശ സൈന്യം എന്ന ആശയത്തിന് ആദ്യം ട്രോളിയ വിമര്‍ശകര്‍ സംഭവം സത്യമാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.
താന്‍ പറഞ്ഞതു കാര്യമായിട്ടാണെന്നും ‘സ്‌പേസ് ഫോഴ്‌സ്’ സാധ്യതയെക്കുറിച്ചു ഗൗരവമായിത്തന്നെ ആലോചിക്കുന്നുവെന്നുമാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍. യുഎസ് സേനയുടെ ആറാമത്തെ ഘടകമായി ‘സ്‌പേസ് ഫോഴ്‌സ്’ ആലോചനയിലുണ്ടെന്നു കഴിഞ്ഞ ദിവസം വൈറ്റ്ഹൗസില്‍ സൈനിക രംഗത്തുനിന്നുള്ളവര്‍ കൂടി പങ്കെടുത്ത ചടങ്ങില്‍ ട്രംപ് പറഞ്ഞു.
ബഹിരാകാശ മേഖലയില്‍ യുഎസ് കൂടുതല്‍ കരുത്തു നേടുകയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാര്‍ച്ചിലാണു കരയും ആകാശവും കടലുമെന്നപോലെ ബഹിരാകാശ മേഖലയും പുതിയ സാധ്യത തുറക്കുന്നതായി ട്രംപ് പറഞ്ഞത്. എന്നാല്‍ ട്രംപിന്റെ പ്രസ്താവന സമൂഹ മാധ്യമങ്ങളില്‍ പരക്കെ പരിഹസിക്കപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല