അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചിത്രം നിക്കോണ്‍ ഡി3 എസ് കാമറയില്‍ എടുക്കാമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമാണോ? സംഗതി സത്യമാണ് കാരണം ഈ വിവരം പുറത്തു വിട്ടത് നാസ തന്നെയാണ്.
ചന്ദ്രന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചിത്രം സാധാരണ എസ്എല്‍ആര്‍ കാമറ പകര്‍ത്തിയതായി നാസ വ്യക്തമാക്കി. കഴിഞ്ഞദിവസം ഹൂസ്റണു മുകളിലൂടെ ബഹിരാകാശനിലയം കടന്നുപോയപ്പോഴാണ് ഈ ചിത്രം നാസയുടെ ഫോട്ടോഗ്രാഫറായ ലോറന്‍ ഹാര്‍നെറ്റിന്റെ കാമറക്കണ്ണില്‍ പതിഞ്ഞത്.
600 എംഎം ലെന്‍സ് ഉപയോഗിച്ചു നിക്കോണ്‍ ഡി 3 എസ് കാമറയിലാണ് ഈ അപൂര്‍വചിത്രം പകര്‍ത്തിയത്. യഥാര്‍ഥത്തില്‍ ചന്ദ്രനില്‍നിന്നു രണ്ടു ലക്ഷം മൈല്‍ അപ്പുറമാണു ബഹിരാകാശനിലയം. എന്നാല്‍, ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രത്തില്‍ അവ തമ്മിലുളള അകലം തീരെ കുറവായാണു കാണുന്നത്. 1998ലാണ് ബഹിരാകാശനിലയത്തിന്റെ നിര്‍മാണപ്രവര്‍ത്തനം തുടങ്ങിയത്. സൌരോര്‍ജം ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. 4,19,600 കിലോയാണ് ഇതിന്റെ ഭാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല