സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ 18 കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതിഷേധം കത്തിപ്പടരുന്നു; പതിനായിരങ്ങള്‍ തെരുവില്‍. പമ്പ്‌ലോണയില്‍ 18കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്ക് കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് പതിനായിരക്കണക്കിന് സ്ത്രീകള്‍ തുടര്‍ച്ചയായ മൂന്നാം ദിനവും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് ‘ഇത് ലൈംഗികാതിക്ഷേപമല്ല, ബലാത്സംഗമാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്‌പെയിനിലെ തെരുവുകളെ ഇവര്‍ പ്രതിഷേധക്കടലാക്കിയത്. 2016 ല്‍ കാളയോട്ട ആഘോഷത്തിനിടെ 18 വയസ്സുകാരി ബലാത്സംഗം െചയ്യപ്പെടുകയും കേസില്‍ അഞ്ചു യുവാക്കള്‍ പൊലീസിന്റെ പിടിയിലാവുകയും ചെയ്തിരുന്നു.
പ്രതികള്‍ക്ക് ചെറിയ കുറ്റത്തിനുള്ള ശിക്ഷയാണ് കോടതി നല്‍കിയത്. ലൈംഗിക ആക്രമണം നടത്തിയെന്ന കുറ്റത്തില്‍നിന്ന് പ്രതികളെ കോടതി മോചിപ്പിക്കുകയും ചെയ്തു. ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചതിന് ഒമ്പത് വര്‍ഷം തടവിനാണ് യുവാക്കളെ ശിക്ഷിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് പ്രകടനങ്ങള്‍. തലസ്ഥാനമായ മാഡ്രിഡില്‍ നടന്ന പ്രകടനത്തില്‍ 35000 ത്തോളം സ്ത്രീകള്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല