സ്‌പെയ്ന്‍ യൂറോപ്യന്‍ യൂണിയനോട് 49 ബില്യണ്‍ പൗണ്ടിന്റെ വായ്പ ആവശ്യപ്പെട്ടതായി കഴിഞ്ഞദിവസം സ്ഥിരീകരിച്ചു. യൂറോസോണില്‍ ഉള്‍പ്പെട്ട 17 രാജ്യങ്ങളിലെ പ്രതിനിധികളുമായി സ്‌പെയനിലെ നേതാക്കള്‍ ഇന്ന് കോണ്‍ഫറന്‍സ് കോള്‍ വഴി ബന്ധപ്പെടും. എന്നാല്‍ സ്‌പെയ്‌നിന്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണന്നുളള ഊഹാപോഹങ്ങള്‍ക്ക് തടയിടാന്‍ സ്‌പെയ്ന്‍ അധികൃതര്‍ വാര്‍ത്ത നിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. സ്‌പെയന് കാര്യത്തിന്റെ ഗൗരവം മനസ്സിലായി തുടങ്ങിയിട്ടുണ്ടെന്ന് ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
യൂറോപ്പിലെ തന്നെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥ.യായ സ്‌പെയിനിന്റെ പതനം യൂറോപ്യന്‍ രാജ്യങ്ങളെ മുഴുവന്‍ ആശങ്കയിലാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് പോകാന്‍ തുടങ്ങുന്ന നാലാമത്തെ രാജ്യമാണ് സ്‌പെയ്ന്‍. ഗ്രീസും, പോര്‍ച്ചുഗല്‍, ഐയര്‍ലാന്‍ഡ് എന്നിവയാണ് നിലവില്‍ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നത്.
യൂറോപ്പ് തകര്‍ച്ചയുടെ പാതയിലേക്കാണ് നീങ്ങുന്നതെന്ന് കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമ മുന്നറിയിപ്പ് നല്‍കി. യൂറോപ്പില്‍ മാറ്റത്തിന് സമയമായന്നും നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് യൂറോപ്യന്‍ നേതാക്കള്‍ മനസ്സിലാക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.
ഗ്രീസിലെ ഇലക്ഷന്‍ അടുത്തിരിക്കുന്ന സമയത്തുതന്നെ സ്‌പെയിനിന്റെ ചുവട് മാറ്റം യൂറോപ്യന്‍ യൂണിയനിലെ നേതാക്കളെ നിരാശരാക്കിയിട്ടുണ്ട്. സ്‌പെയ്‌നിന്റെ തീരുമാനം ജൂണ്‍ 17ന് നടക്കുന്ന ഇലക്ഷനെ സ്വാധീനിക്കുമോ എന്നാണ് നേതാക്കളുടെ ഭയം.തകര്‍ന്നുകൊണ്ടിരിക്കുന്ന സ്പാനിഷ് ബാങ്കുകളെ രക്ഷിക്കാന്‍ 32 ബില്യണ്‍ പൗണ്ടെങ്കിലും വേണ്ടിവരുമെന്ന് തിങ്കളാഴ്ച ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്രഡിറ്റ് റേറ്റിങ്ങ് ഏജന്‍സിയായ ഫിറ്റ്ചിന്റെ കണക്ക് അനുസരിച്ച് 49 ബില്യണ്‍ പൗണ്ടെങ്കിലും ഇല്ലാതെ സ്‌പെയ്‌നിലെ ബാങ്കുകളെ രക്ഷിക്കാന്‍ കഴിയില്ല.
ഇതോടെ ‘ജങ്ക് സ്റ്റാറ്റസ്’ ന് തൊട്ടുമുന്നിലേക്ക് സ്‌പെയിനിന്റെ റേറ്റിങ്ങ് താണു. ഗ്രീസിലെ പ്രതിസന്ധിക്ക് കൂടുതല്‍ പ്രചാരം ലഭിച്ചതോടെ തൊട്ടടുത്ത രാജ്യമായ സൈപ്രസും സമാനമായ വഴിയിലേക്ക് നീങ്ങുകയാണന്ന് വാര്‍ത്തകള്‍ ലഭിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനിലേക്ക് വന്ന രാജ്യങ്ങളെ തകര്‍ച്ചയില്‍ നിന്ന കരകയറ്റി യൂറോപ്യന്‍ യൂണിയനെ സ്ഥിരമായി നിലനിര്‍ത്താന്‍ ആകുന്നതെല്ലാം ചെയ്യുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല