യൂറോസോണിന് ആശങ്ക നല്‍കി സ്പെയ്ന്‍ മാന്ദ്യഭീഷണിയില്‍. ഈ വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ സ്പാനിഷ് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച 0.4% ഇടിഞ്ഞു. സാമ്പത്തിക പ്രതിസ ന്ധിയില്‍ നിന്നു യൂറോസോ ണ്‍ കരകയറുകയാണെന്ന വാ ര്‍ത്തകള്‍ക്കിടയ്ക്കാണു കേന്ദ്ര ബാങ്കിന്‍റെ പ്രഖ്യാപനം. ഈ മാസം 30നാണ് ഔദ്യോഗിക ജിഡിപി കണക്കുകള്‍ സ്പെയ്ന്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിടുന്നത്. ആഭ്യന്തര ഡിമാന്‍ഡ് കുറഞ്ഞതാണു തിരിച്ചടിയായതെന്നും ബാങ്ക് അറിയിച്ചു.
2008നു ശേഷമുള്ള രണ്ടാമ ത്തെ മാന്ദ്യം എന്നാണു ബാങ്ക് പ്രതിസന്ധിയെ വിശേഷിപ്പിച്ചത്. വരും ക്വാര്‍ട്ടറുകളിലും സ്ഥിതി ശുഭസൂചകമല്ലെന്ന സൂചനയും ബാങ്ക് നല്‍കി. ജനുവരി- മാര്‍ച്ച് കാലയളവില്‍ മൊ ത്തം ആഭ്യന്തര ഉത്പാദനം 0.5% കുറഞ്ഞു. 2011 അവസാന ക്വാര്‍ട്ടറില്‍ 0.3% വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്.
ഡിസംബറില്‍ അധികാരമേറ്റ പുതിയ സര്‍ക്കാര്‍ കമ്മി കുറയ്ക്കാന്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ രാജ്യത്തു വ്യാപകമായ പ്രതിഷേധ പ്രകടനം നടന്നുവരികയാണ്. ജിഡിപിയുടെ 8.5 ശതമാനമാണു കമ്മി.2012ല്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച 1.7 ശതമാനമായി കുറയുമെന്നാണു സ്പാനിഷ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ബാങ്ക് ഒഫ് സ്പെയ്നിന്‍റെ പ്രതീക്ഷിത നിരക്ക് 1.5 ശതമാനമാണ്.
പ്രോപ്പര്‍ട്ടി സെക്റ്ററിലെ കിട്ടാക്കടമാണു സ്പാനിഷ് ബാങ്കുകളുടെ തലവേദന. കര്‍ക്കശ സാമ്പത്തിക നടപ ടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ബജറ്റ് വിഹിതത്തില്‍ 3600 കോടി ഡോളര്‍ വെട്ടിക്കുറച്ചിരുന്നു. ജീവനക്കാരുടെ ശമ്പളം 16.9% വെട്ടിക്കുറച്ചു. ജനക്ഷേമ പരിപാടികള്‍ക്കുള്ള വിഹിതവും കുറച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല