ലോകോത്തരതാരം ലയണല്‍ മെസിയുടെ മാസ്മര പ്രകടനത്തിന്റെ മികവില്‍ സ്പാനിഷ് ലീഗില്‍ വലന്‍സിയയ്ക്കെതിരേ ബാഴ്സയ്ക്ക് ഉജ്വല ജയം. ഒന്നിനെതിരേ അഞ്ചുഗോളിനാണ് സ്വന്തം തട്ടകമായ ന്യൂകാമ്പില്‍ ബാഴ്സ കത്തിക്കയറിയത്.
ഒരു ഗോളിനു പിന്നില്‍നിന്നശേഷമാണ് ബാഴ്സ അവിസ്മരണീയ തിരിച്ചുവരവു നടത്തിയത്. ഈ ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായി പോയിന്റുനിലയിലുള്ള വ്യത്യാസം പത്താക്കാനും ബാഴ്സയ്ക്കു സാധിച്ചു. ബാഴ്സ നേടിയ അഞ്ചു ഗോളില്‍ നാലും പിറന്നത് മെസിയുടെ ബൂട്ടില്‍നിന്നാണ്.
22, 27, 76, 85 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോള്‍ വര്‍ഷം. 90-ാം മിനിറ്റില്‍ സാവി ബാഴ്സയുടെ അഞ്ചാം ഗോളും സ്വന്തമാക്കി. ഒമ്പതാം മിനിറ്റില്‍ പാബ്ളോ പിയാറ്റിയാണ് വലന്‍സിയയുടെ ഗോള്‍ സ്വന്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല