ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി ഹിറ്റ് സംവിധായകന്‍ ലാല്‍ജോസ് ഒരുക്കുന്ന സ്‌പാനിഷ് മസാലയുടെ റിലീസിംഗ് മാറ്റിവച്ചു. നേരത്തെ ബക്രീദ് റിലീസായി നവംബര്‍ നാലിന് പറഞ്ഞിരുന്ന ചിത്രം ക്രിസ്‌മസ് റിലീസിലേക്ക് മാറ്റിയിരിക്കുകയാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ടീമായ ലാല്‍ജോസ് – ദിലീപ് – ബെന്നി പി. നായരമ്പലം ചേരുന്ന ചിത്രം ക്രിസ്‌മസ് കാലത്തിന് മോടികൂട്ടാന്‍ ദിലീപിന്റെ ക്രിസ്‌മസ് റിലീസായി പുറത്തിറക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ ഇവരൊരുമിച്ച ചെയ്‌ത `ചാന്തുപൊട്ട്’ മികച്ച വിജയം നേടിയിരുന്നു. നിരവധി കോമഡി രംഗങ്ങള്‍ ചേര്‍ത്ത് ആഘോഷമായിത്തന്നെയാണ് ചിത്രം ഇറക്കുന്നത്. ഒരു മിമിക്രിതാരത്തിന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. പിന്നീട് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം ഇയാള്‍ ഒരു ഷെഫായിത്തീരുകയാണ്. ഒരു സ്‌പാനിഷ് യുവതിയുമായി സ്‌നേഹത്തിലാകുന്ന നായകന്റെ പ്രേമസല്ലാപങ്ങളും നര്‍മ്മരസങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.
സ്‌പെയിനിന്റെ മനോഹരദൃശ്യങ്ങള്‍ ചിത്രത്തിലെ ഹൈലൈറ്റാണ്. ബിഗ് സ്‌ക്രീന്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ നൗഷാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓസ്‌ട്രിയന്‍ മോഡല്‍ ഡാലിയേല നായികയാകുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. വിദ്യാസാഗറാണ് സംഗീതം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല