സ്വന്തം ലേഖകന്‍: സ്‌പെയിന്‍ രാജുകമാരിക്ക് എതിരെ വമ്പന്‍ നികുതി തട്ടിപ്പു കേസ്, ഒപ്പം ഭര്‍ത്താവും പ്രതി. സ്‌പെയിന്‍ രാജകുമാരിയായ ക്രിസ്റ്റീനയ്!ക്കും ഭര്‍ത്താവിനുമെതിരെ ഇവര്‍ നടത്തുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമായ നൂസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ സര്‍ക്കാര്‍ കരാറുകള്‍ സ്വന്തമാക്കിയെന്നും നികുതി ഇളവ് നേടി പണം സ്വന്തമാക്കിയെന്നുമാണ് കേസ്. നൂസ് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി 61 ലക്ഷം ഡോളര്‍ ഇവര്‍ തട്ടിയെത്തുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ക്രിസ്റ്റീന, ഭര്‍ത്താവ് ഇനാകി ഉര്‍ഡാങ്കറിന്‍, മറ്റ് 16 പേര്‍ എന്നിവരാണ് പ്രതികള്‍. കുറ്റം തെളിഞ്ഞാല്‍ ക്രിസ്റ്റീനയ്!ക്ക് എട്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. നിലവിലെ ഫെലിപെ രാജാവിന്റെ സഹോദരി കൂടിയാണ് ക്രിസ്റ്റീന. ആദ്യമായി കോടതി വിചാരണ നേരിടുന്ന രാജ കുടുംബാഗവുമാണിവര്‍. കിരീടവകാശികളില്‍ ആറാം നിരക്കാരിയായ ഇവരെ കഴിഞ്ഞ വര്‍ഷം ഫെലിപെ രാജാവ് പല്‍മ ഡച്ചസ് പദവിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
നൂസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫണ്ട് ഭര്‍ത്താവ് ഇനാകിയുടെ എയ്‌സൂണ്‍ റിയല്‍ എസ്‌റ്റേറ്റ് കന്പനിയിലേക്ക് കടത്തിയതായും അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. 2010ലാണ് കേസ് പുറത്തുവന്നത്. ബലേറിക ദ്വീപിലെ ഉദ്യോഗസ്ഥരുടെ അഴിമതി കേസുകള്‍ അന്വേഷിച്ച ജഡ്ജിയാണ് ഈ തട്ടിപ്പും പുറത്തുകൊണ്ടുവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല