സ്വന്തം ലേഖകൻ: സ്പെയിനിലെ വല്ലഡോലിഡില്‍ നിന്നുള്ള ഒരു ബയോളജി അധ്യാപികയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ മിന്നുംതാരം. മനുഷ്യശരീരത്തിലെ അവയവങ്ങളെക്കുറിച്ചുള്ള പഠനം കുട്ടികള്‍ക്കു അത്ര പെട്ടെന്നു വഴങ്ങാറില്ല. പഠനം എളുപ്പമാക്കാനായി മൂന്നാം ഗ്രേഡ് അധ്യാപികയായ വെറോണിക്ക ഡ്യൂക്ക ഒരു വ്യത്യസ്ത മാര്‍ഗമാണ് സ്വീകരിച്ചത്.
ഒരു അനാട്ടമി ബോഡി സ്യൂട്ട് ധരിച്ച് ക്ളാസിലെത്തി. ആദ്യം ഒന്നു ഞെട്ടിയെങ്കിലും സംഗതി കുട്ടികള്‍ക്കിഷ്ടപ്പെട്ടു. ആന്തരിക അവയവങ്ങളുടെ ചിത്രങ്ങളുള്ള ചാര്‍ട്ടുകള്‍ക്കു പകരം അവയുടെ ചിത്രം പതിപ്പിച്ച സ്യൂട്ട് ഉപയോഗിച്ചതിലൂടെ ഓരോന്നിന്റേയും സ്ഥാനം കൃത്യമായി മനസിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്കു സാധിച്ചെെന്നു 43 കാരിയായ വെറോണിക്ക പറഞ്ഞു. എട്ടും ഒന്‍പതും വയസുള്ള കുട്ടികളാണ് ക്ളാസില്‍. ഓണ്‍ലൈനില്‍ നിന്നാണ് താന്‍ ഈ സ്യൂട്ട് വാങ്ങിയതെന്നും വെറോണിക്ക പറഞ്ഞു
അധ്യാപികയുടെ ഭര്‍ത്താവ് മൈക്കിള്‍ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘വോള്‍ക്കാനോ ഓഫ് ഐഡിയാസ്’ എന്നായിരുന്നു ഭാര്യയുടെ രീതിയെക്കുറിച്ച് മൈക്കിളിന്റെ അഭിപ്രായം. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. ഇത്രയും ആത്മാര്‍ഥമായി കുട്ടികളെ പഠിപ്പിക്കുന്ന ഭാര്യയെക്കുറിച്ച് തനിക്ക് അഭിമാനം തോന്നുന്നെന്നും മൈക്കിള്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല